ഒരു പൂച്ച കാരണം സൗദിയിൽ പ്രവേശിക്കാൻ കഴിയാതെ ഒരു സ്വദേശി പൗരൻ
ഒരു പൂച്ച കാരണം സ്വദേശത്ത് പ്രവേശിക്കാൻ സാധിക്കാതെ ഒരു സൗദി പൗരൻ സൗദി-ജോർദ്ദാൻ അതിർത്തിയിൽ കുടുങ്ങി.
സൗദിയിൽ നിന്ന് ജോർദ്ദാനിലേക്ക് തൻ്റെ ഭാര്യയുടെ ചികിത്സാർത്ഥം പോയിരുന്ന സൗദി പൗരൻ ഹുസൈൻ ഫറാജ് അൽ ഇംറാനി പോകുന്ന സമയത്ത് ഒരു പൂച്ചയെയും കൊണ്ട് പോയിരുന്നു.
എന്നാൽ തിരികെ സൗദിയിലേക്ക് വന്ന സമയത്ത് വെച്ച് പൂച്ചയുമായി രാജ്യത്ത് പ്രവേശിക്കുന്നതിനു അതിർത്തിയിൽ വെച്ച് സൗദി അധികൃതർ അദ്ദേഹത്തിനു വിലക്കേർപ്പെടുത്തുകയായിരുന്നു.
ബെറി എന്ന തൻ്റെ പൂച്ചയുമായി ജോർദ്ദാനിൽ പോയ സമയത്ത് ആവശ്യമായ പേപ്പറുകൾ ഹാജരാക്കിയതായാണു ഹുസൈൻ ഫറാജ് അൽ ഇംറാനി പറയുന്നത്.
എന്നാൽ അഗ്രികൾച്ചർ മന്ത്രാലയത്തിൽ നിന്ന് പൂച്ചയെ സൗദിയിൽ നിന്ന് കൊണ്ട് പോകാനോ ഇറക്കുമതി ചെയ്യാനോ ആവശ്യമായ പേപ്പറുകൾ ഹുസൈൻ ഫറാജ് കരസ്ഥമാക്കിയിട്ടില്ലെന്നാണു ബന്ധപ്പെട്ടവർ അറിയിക്കുന്നത്.
ഏതായാലും പ്രശ്നം പരിഹരിക്കുന്നത് വരെ തൻ്റെ പൂച്ചയുമായി ജോർദ്ദാൻ-സൗദി അതിർത്തിയിൽ ജോർദ്ദാൻ്റെ പ്രദേശത്ത് തന്നെ തങ്ങുകയേ ഹുസൈൻ ഫറാജിനു മുംബിൽ മാർഗമുണ്ടായിരുന്നുള്ളു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa