മന്ത്രി ഇടപെട്ടു; ശൈഖ് ഉസ്മാൻ ത്വാഹ ഇനിയും ഖുർആൻ എഴുതും, മരണം വരെ
ഖുർആൻ എഴുത്തുകാരൻ ശൈഖ് ഉസ്മാൻ ത്വാഹയുടെ കരാർ കാലാവധി അവസാനിക്കാനിരിക്കേ കരാർ പുതുക്കിക്കൊണ്ട് സൗദി മതകാര്യ വകുപ്പ് മന്ത്രിയും കിംഗ് ഫഹദ് ഖുർആൻ പ്രിൻ്റിംഗ് പ്രസ് സൂപർവൈസറുമായ ഡോ: അബ്ദുലത്തീഫ് ആലു ശൈഖ് ഉത്തരവിറക്കി.
കിംഗ് ഫഹദ് ഖുർആൻ പ്രിൻ്റിംഗ് പ്രസിലെ ഉസ്മാൻ ത്വാഹയുടെ സേവനം തുടർന്നും ലഭിക്കുമെന്നും ജീവിത കാലം മുഴുവൻ വിശുദ്ധ ഖുർആനു സേവനം ചെയ്യാൻ അദ്ദേഹത്തിനു അവസരം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
85 വയസ്സുകാരനായ ഉസ്മാൻ ത്വാഹ 13 വിശുദ്ധ ഖുർആൻ കോപ്പികൾ കൈ കൊണ്ട് എഴുതിയിട്ടുണ്ട്.1970ൽ സിറിയൻ മതകാര്യ വകുപ്പിനു വേണ്ടിയായിരുന്നു ആദ്യ കോപ്പി എഴുതിയത്.
ഉസ്മാൻ ത്വാഹയുടെ കൈ കൊണ്ടെഴുതിയ ഖുർആനിൻ്റെ 20 കോടിയിലധികം കോപ്പികളാണു ഇതിനകം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേർന്നിട്ടുള്ളത്.
വിശുദ്ധ ഖുർആൻ്റെ സേവകനായി തുടരാനുള്ള തൻ്റെ ആഗ്രഹത്തിനു പിന്തുണ അറിയിച്ച മന്ത്രിക്ക് ഉസ്മാൻ ത്വാഹ പ്രത്യേകം നന്ദി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa