Sunday, September 22, 2024
Riyadh

ആഘോഷരാവൊരുക്കി റിയാദ് ഇന്ത്യൻസ് ഈദ് ഫെസ്റ്റ്

റിയാദ്: ചെറിയ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി റിയാദ് ഇന്ത്യൻസ് ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു. അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിലായിരുന്നു വിവിധ കലാപരിപാടികളോടെ ഈദ് ഫെസ്റ്റ് അരങ്ങേറിയത്.

ഫോട്ടോ: ജോജി കൊല്ലം

ഈദ് സംഗമം എൻ.ആർ.കെ.ചെയർമാൻ അഷ്‌റഫ് വടക്കേവിള ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം കുഞ്ഞിമുഹമ്മദ്,റീന കൃഷ്ണകുമാർ എന്നിവർ ചിട്ടപ്പെടുത്തിയ ഒപ്പനയും സിനിമാറ്റിക് ഡാൻസും മികവുറ്റതായി. ഹബീബ് കൊട്ടേപാടം, സക്കീർ മണ്ണാർമല, ജലീൽ കൊച്ചിൻ, ഡോ.കൃപ കൃഷ്ണകുമാർ, അബി ജോയ്, റീന കൃഷ്ണകുമാർ, സുബൈർ ആലുവ, ജഹാൻഷാ, ആയിഷ മനാഫ് തുടങ്ങിയവർ ഗാനങ്ങളാലപിച്ചു.

ഫോട്ടോ: ജോജി കൊല്ലം

സാക് മീഡിയയുടെ ബാനറിൽ സക്കീർ മണ്ണാർമല സംവിധാനം ചെയ്ത ഒരു നിമിഷം എന്ന ഹൃസ്വ ചിത്രത്തിന്റെ ആദ്യ പ്രദർശനവും ഈദ് ഫെസ്റ്റിനോടനുബന്ധിച്ച് നടന്നു. പരിമിതമായ സാങ്കേതിക, സമയ പരിമിതികൾക്കിടയിൽ നടത്തുന്ന ഇത്തരം ഉദ്യമങ്ങളെ ചടങ്ങിൽ സംസാരിച്ചവർ പ്രശംസിച്ചു. ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ പ്രദർശന ചടങ്ങിൽ സംബന്ധിച്ചു.

ഫോട്ടോ: ജോജി കൊല്ലം

ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന ഫാത്തിമ ജവാഹിറിന്റെ പെയിന്റിങ്ങ്  പ്രദർശനവും വിൽപ്പനയും ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രവാസലോകത്തെ യുവപ്രതിഭ സംരംഭകർക്ക് പ്രചോദനവും മാതൃകയുമാണ് ഇത്തരം പ്രദർശനങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു സത്താർ കായംകുളം, അൽ മദീന ഫിനാൻസ് ഹെഡ് മുഹമ്മദലി, ഫഹീദ് ജരീർ മെഡിക്കൽസ്, ഷംനാദ്കരുനാഗപ്പള്ളി, ജയൻ കൊടുങ്ങല്ലൂർ, അൻവാസ്, രാജൻ നിലമ്പൂർ, സക്കീർ മണ്ണാർമല, ഗഫൂർ കൊയിലാണ്ടി, അരുൺ പുവ്വാർ, സാബു ഇല്യാസ്, സുബൈർ ആലുവ,ഷമി ജലീൽ തുടങ്ങിയവർ ആശംസകൾ നേർന്നു.

ശിഹാബ് കൊട്ടുകാട്,വി.ജെ.നസറുദ്ദീൻ,ഉമറുൽ ഫാറൂഖ് അൽ മദീന, ഖാലിദ് അൽ മദീന തുടങ്ങിയവർ കലാകാരന്മാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. അബി ജോയ് അവതാരകനായിരുന്നു. നാസർ കാരന്തൂർ അദ്ധ്യക്ഷത വഹിച്ചു. ബഷീർ പാങ്ങോട് സ്വാഗതവും ജോർജ്കുട്ടി മാക്കുളം നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q