റി എൻട്രി വിസയിൽ പോയി തിരികെ വരാത്തവരുടെ സ്റ്റാറ്റസ് ഓട്ടാമാറ്റിക്കായി അപ്ഡേറ്റാകും
സൗദിയിൽ നിന്ന് റി എൻട്രി വിസയിൽ സ്വദേശത്ത് പോയി തിരികെ വരാത്തവരുടെ സ്റ്റാറ്റസ് സിസ്റ്റത്തിൽ ഓട്ടോമാറ്റിക്കായി അപ്ഡേറ്റാകുമെന്ന് ജവാസാത്ത് വീണ്ടും ഓർമ്മപ്പെടുത്തി.
ഇങ്ങനെ തിരികെ വരാത്തവരുടെ സ്റ്റാറ്റസ് ജവാസാത്ത് സിസ്റ്റത്തിൽ ”പുറത്ത് പോയി തിരികെ വന്നില്ല” എന്നായി മാറും. നേരത്തെ ഇത്തരത്തിൽ സ്റ്റാറ്റസ് മാറണമെങ്കിൽ കഫീൽ ജവാസാത്ത് ഓഫീസിൽ നേരിട്ട് പോയി തിരികെ വരാത്ത ജോലിക്കാരൻ്റെ വിശദാംശങ്ങൾ സമർപ്പിക്കലായിരുന്നു പതിവ്.
എന്നാൽ ഏതാനും മാസങ്ങൾക്ക് മുംബ് ജവാസാത്ത് നടപ്പിലാക്കിയ പുതിയ നടപടിക്രമ പ്രകാരം ഒരാളുടെ റി എൻട്രി വിസ എക്സ്പയർ ആയി രണ്ട് മാസം കഴിയുന്നതോടെ അയാളുടെ സ്റ്റാറ്റസ് ജവാസാത്ത് സിസ്റ്റത്തിൽ ”പുറത്ത് പോയി തിരികെ വന്നില്ല” എന്ന് ഓട്ടോമാറ്റിക്കായി മാറും.
റി എൻട്രി വിസയിൽ പോയി സമയത്തിനു തിരികെ വരാൻ സാധിക്കാത്തവർക്ക് ഇഖാമയിൽ ഡേറ്റ് ഉണ്ടെങ്കിൽ റി എൻട്രി വിസ കാലാവാധി സ്പോൺസർ മുഖേനെ നീട്ടാൻ സാധിക്കാറുണ്ട്.
എന്നാൽ ഇത്തരത്തിൽ കാലാവധി നീട്ടാൻ ഉദ്ദേശിക്കുന്നവർ റി എൻട്രി വിസാ കാലാവധി അവസാനിച്ച ഉടൻ തന്നെ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുകയാണു നല്ലത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa