സൗദിയിൽ വിദേശ തൊഴിലാളിയെ കൊലപ്പെടുത്തിയ മൂന്ന് പേരുടെ വധ ശിക്ഷ നടപ്പാക്കി
സൗദിയിലെ ഹഫർ ബാത്വിനിൽ വിദേശ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ മൂന്ന് പേരുടെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബംഗ്ളാദേശ് പൗരനായ മുഹമ്മദ് സലീമിനെ വെടി വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മരുഭൂമിയിലെ ഒരു കുന്നിനു മുകളിൽ ഉപേക്ഷിക്കുകയായിരുന്നു പ്രതികൾ ചെയ്തത്.
സൗദി പൗരനായ അബ്ദുറഹ്മാൻ ബിൻ സുൽത്താൻ, യമൻ പൗരനായ അബ് ലാൻ അലി അബ്ദുല്ല, പൗരത്വം വ്യക്തമാകാത്ത അഹമദ് ഹസൻ ബഷീർ എന്നിവരായിരുന്നു കൊലപാതകം നടത്തിയത്.
പ്രതികളും കൊല്ലപ്പെട്ടയാളും തമ്മിലുള്ള ചില പ്രശ്നങ്ങളായിരുന്നു ക്രൂരമായ മർദ്ദനത്തിനും കൊലപാതകത്തിനും ഇടയാക്കിയത്.
പ്രതികൾ കുറ്റം ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ ബോധ്യമായിരുന്നു. വധ ശിക്ഷ നൽകാനുള്ള വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും പിന്താങ്ങിയതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa