കാറിൽ പെട്രോളിന് പകരം ഹൈഡ്രജൻ; സൗദിയിൽ പുതിയ സ്റ്റേഷൻ തുറന്നു
പെട്രോളിന് പകരം ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ച് കൊണ്ട് സൗദിയിൽ ആദ്യമായി ഹൈഡ്രജൻ ഫ്യൂവൽ സ്റ്റേഷൻ തുറന്നു.
ദഹ്റാനിലെ സയൻസ് പാർക്കിലായിരുന്നു പുതിയ ഹൈഡ്രജൻ ഫ്യൂവൽ സ്റ്റേഷൻ സൗദി ആരാംകോ തുറന്നത്. നിലവിൽ അഞ്ച് ടയോട്ട മിറായ് ഫ്യുവൽ സെൽ ഇലക്ട്രിക് കാറുകളിൽ ഇന്ധനം നിറക്കാനായിരിക്കും ഇത് ഉപയോഗിക്കുക.
സാധാരണ ഇലക്ട്രിക് കാറുകളെക്കാൾ കൂടുതൽ ദുരം സഞ്ചരിക്കാൻ സാധിക്കുമെന്നത് ഫ്യൂവൽ സെൽ ഇലക്ട്രിക് വാഹനങ്ങളുടെ പ്രത്യേകതയാണ്. ഇനി ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനങ്ങളുടെ യുഗമാണ് വരാനിരിക്കുന്നതെന്നാണ് നിരീക്ഷകരുടെ പക്ഷം.
സൗദിയെ സംബന്ധിച്ചിടത്തോളം ഇത് വലിയ പ്രതീക്ഷയാണെന്നാണ് സൗദി ആരാംകോ പ്രസിഡന്റും സി ഇ ഒയുമായ അമീൻ എച്ച് നാസർ അഭിപ്രായപ്പെട്ടത്.
ഹൈഡ്രജൻ ഇലക്ട്രിസിറ്റിയായി മാറുന്ന പ്രവർത്തനമാണ് ഫ്യുവൽ സെൽ ഇലക്ട്രിക് കാറുകളിൽ സംഭവിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa