ഉംറ വിസ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തലാക്കി
മക്ക: ഹജ്ജ് സീസൺ അടുത്തതിനാൽ ഉംറ വിസ അപേക്ഷകൾ സ്വീകരിക്കുന്നത് താത്ക്കാലികമായി നിർത്തലാക്കിയതായി സൗദി ഹജ്ജ്&ഉംറ മന്ത്രാലയം അറിയിച്ചു.
ഇനി ദുൽ ഹിജ്ജ 15 (ആഗസ്ത് 16) മുതലായിരിക്കും ഉംറ അപേക്ഷകൾ സ്വീകരിക്കുക. നാഷണൽ കമ്മിറ്റി ഫോർ ഹജ്ജ്&ഉംറ സി ഇ ഒ മുഹമ്മദ് ബിൻ ബാദിയാണു ഇക്കാര്യം വ്യക്തമാക്കിയത്.
76 ലക്ഷത്തിലധികം ഉംറ വിസകളായിരുന്നു ഈ വർഷം സൗദി ഇഷ്യു ചെയ്തത്. 16.5 ലക്ഷത്തിൽ പരം തീർത്ഥാടകരെ അയച്ച പാകിസ്ഥാനാണു ഒന്നാം സ്ഥാനത്തുള്ളത്. 9.5 ലക്ഷത്തിൽ പരം തീർത്ഥാടകരെ അയച്ച ഇന്തോനേഷ്യ രണ്ടാം സ്ഥാനത്തും 6.5 ലക്ഷത്തിൽ പരം തീർത്ഥാടകരെ അയച്ച ഇന്ത്യ മൂന്നാം സ്ഥാനത്തുമാണുള്ളത്.
6,550,520 തീർഥാടകർ വ്യോമ മാർഗ്ഗം സൗദിയിലെത്തിയപ്പോൾ 707,955 തീർഥാടകർ കര മാർഗ്ഗവും 135,182 തീർഥാടകർ കര മാർഗ്ഗവുമാണു സൗദിയിലെത്തിയത്.
വിഷൻ 2030 പദ്ധതി പ്രകാരം 3 കോടി തീർഥാടകരെ സൗദിയിലെത്തിക്കുകയാണു അധികൃതരുടെ ലക്ഷ്യം. ഇതിനായി ഹജ്ജ് ഉംറ മന്ത്രാലയം വിവിധ പദ്ധതികളാണു നടപ്പാക്കി വരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa