Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ നടപ്പിലാകാൻ പോകുന്ന മധുര പാനീയങ്ങൾക്കുള്ള ടാക്സിൽ നിന്ന് ഒഴിവാക്കുന്ന ഇനങ്ങൾ അറിയാം

ഡിസംബർ മുതൽ സൗദിയിൽ നടപ്പിലാക്കാൻ പോകുന്ന മധുര പാനീയങ്ങൾക്കുള്ള 50 ശതമാനം ടാക്സിൽ നിന്ന് ചില ഇനം പാനീയങ്ങൾ ഒഴിവാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

നൂറു ശതമാനം പ്രകൃതി ദത്തമായ ഫ്രൂട്ട്&വെജിറ്റബിൾ ജ്യൂസുകളെ ടാക്സിൽ നിന്ന് ഒഴിവാക്കും. അതേ സമയം ഇവയിൽ പഞ്ചസാരയോ മറ്റു മധുരം നൽകുന്ന പദാർഥങ്ങളോ ചേർക്കാൻ പാടില്ല.

പഞ്ചസാരയും മധുരം നൽകുന്ന മറ്റു പദാർഥങ്ങളും ചേർക്കാത്ത ഡ്രൈ ഫ്രൂട്ട് ജ്യൂസ്, മിക്സഡ് ഫ്രൂട്ട് ജ്യൂസ് എന്നിവയും ടാക്സിൽ നിന്നൊഴിവാകും.

ചുരുങ്ങിയത് 75 ശതമാനം പാൽ അടങ്ങിയ പാനീയം, സോയ മിൽക് പോലുള്ളവ 75 ശതമാനം അടങ്ങിയ പാനീയങ്ങൾ, കുട്ടികൾക്കുള്ള ഇൻഫാൻ്റ് ഫോർമുലകൾ, സാധാരണ ഭക്ഷണത്തിനു പകരമോ ഡയറ്റിനോ ഉപയോഗിക്കുന്നവ, സ്പെഷ്യൻ ന്യൂട്രീഷൻ പാനീയങ്ങൾ എന്നിവയും ടാക്സിൽ ഉൾപ്പെടില്ല.

പാൽ 75 ശതമാനം അടങ്ങിയ എല്ലാ പാലുൽപ്പന്നങ്ങളും, പാലിനു പകരം ഉപയോഗിക്കുന്ന പാനീയങ്ങളാണെങ്കിൽ 100 മില്ലിയിൽ 120 എം ജി കാൽസ്യം, ധാന്യങ്ങൾ പോലുള്ളവയിൽ നിന്ന് ഉത്പാദിപ്പിച്ചത്, ഗ്യാസ് അടങ്ങാതിരിക്കുക, പാലിൻ്റ് എല്ലാ ഗുണങ്ങളും ഉണ്ടായിരിക്കുക എന്നീ നിബന്ധനകൾ പാലിച്ചിരിക്കണം.

അതേ സമയം ഭക്ഷണത്തോടൊപ്പം തത്സമയം കഴിക്കാൻ റെസ്റ്റോറൻ്റുകളിലും മറ്റും അടക്കാത്ത ഗ്ളാസുകളിൽ നൽകുന്ന മധുര പാനീയങ്ങൾക്കും ടാക്സ് നൽകേണ്ടതില്ലെന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്