സൗദിക്കകത്തുള്ളവർ ശ്രദ്ധിക്കുക; ഹജ്ജ് സീസൺ പ്രമാണിച്ച് മക്കയിലേക്ക് പ്രവേശന നിയന്ത്രണം വരുന്നു
വെബ് ഡെസ്ക്: ഈ വർഷത്തെ ഹജ്ജ് സീസൺ പ്രമാണിച്ച് വിദേശികൾക്ക് മക്കയിലേക്കുള്ള പ്രവേശന നിയന്ത്രണം ഈയാഴ്ച പ്രാവർത്തികമാകും.

ജൂൺ 28 വെള്ളിയാഴ്ച മുതൽ പ്രാവർത്തികമാകുന്ന പ്രവേശന നിയന്ത്രണം ദുൽ ഹിജ്ജ 10 അഥവാ ആഗസ്ത് 12 വരെ നീണ്ട് നിൽക്കും.

ഹജ്ജിനുള്ള പെർമിഷനോ, മക്കയിൽ ഇഷ്യു ചെയ്ത ഇഖാമയോ, ജവാസാത്തിൻ്റെ അംഗീകാരം ലഭിച്ച മക്കയിൽ തൊഴിലെടുക്കാനുള്ള തൊഴിലുടമ നൽകുന്ന അനുമതി പത്രമോ ഉള്ള വിദേശികളെ മാത്രമേ ഈ കാലയളവിൽ മക്കയിലേക്ക് കടത്തി വിടുകയുള്ളൂ.

മക്കയിലേക്കുള്ള പ്രവേശന വിലക്ക് നിലവിൽ വരുന്നതോടെ ചെക്ക് പൊയിൻ്റുകളിലും വഴികളിലുമെല്ലാം പരിശോധനകൾ ശക്തമാകും.

അനധികൃതമായി അതിർത്തി കടന്ന് മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് തടവിനൊപ്പം നാടു കടത്തൽ വരെ നേരിടേണ്ടി വരും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa