Sunday, September 22, 2024
Dammam

ദുരിതതത്തിൽ കഴിയുന്ന തൊഴിലാളികൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു.

ദമ്മാം : സാമ്പത്തിക പ്രതിസന്ധി കാരണം 10 മാസത്തിൽ കൂടുതലായി ശമ്പളം ലഭിക്കാതെ ദുരിതത്തിൽ കഴിയുന്ന കോൺട്രാക്ടിങ് കമ്പനിയുടെ റിയാദ് റോഡിലുള്ള തൊഴിലാളി ക്യാംപിൽ പ്രവാസി സാംസ്‌കാരിക വേദി റീജിയനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 1500 ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു.

ഇന്ത്യ, പാകിസ്ഥാൻ, അറബ് രാജ്യങ്ങൾ തുടങ്ങി വ്യത്യസ്ത നാടുകളിൽ നിന്നുള്ളവർ ക്യാംപിൽ ഉണ്ട്.. ഭൂരിഭാഗവും ഇന്ത്യക്കാർ വസിക്കുന്ന ക്യാംപിൽ കേരളത്തിൽ നിന്നുള്ളവർ കുറവാണ്. ഇന്ത്യൻ എംബസിയും തൊഴിൽ വകുപ്പും ഇടപെട്ട് തൊഴിലാളികളെ നാട്ടിൽ അയക്കുന്നത്തിനുള്ള നടപടികൾ തുടങ്ങിയ ശേഷം നിരവധി പേർ നാട്ടിലേക്കു മടങ്ങിയിട്ടുണ്ട്. ജംഷാദ് കണ്ണൂർ, സലാം ജാംജൂം, സുരേഷ് ബാബു, ഷെമീർ കാരാട്ട്, ഷെരീഫ് കൊച്ചി, ഡോ : സഗീർ, ഷൌക്കത്ത് അലി തുടങ്ങിയവർ നേതൃത്വം നൽകി.

ജംഷാദ് കണ്ണൂർ, സലാം ജാംജൂം, സുരേഷ് ബാബു, ഷെമീർ കാരാട്ട്, ഷെരീഫ് കൊച്ചി, ഡോ : സഗീർ, ഷൌക്കത്ത് അലി തുടങ്ങിയവർ നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q