പൈലറ്റില്ലാ വിമാനമുപയോഗിച്ച് അബഹ എയർപോർട്ടിന് നേരെ ആക്രമണം; ഇന്ത്യക്കാരന് പരിക്ക്
അസീർ : സൗദിയിലെ അബഹ ഇന്റർനാഷണൽ എയർപോർട്ടിന് നേരെ ഹൂത്തികൾ പൈലറ്റില്ലാ വിമാനമുപയോഗിച്ച് നടത്തിയ ആക്രമണത്തിൽ 9 സാധാരണക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാൾ ഇന്ത്യക്കാരനും 8 പേർ സൗദികളുമാണ്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് അബഹ എയർപോർട്ടിന് നേരെയുണ്ടായ ഹൂത്തി ആക്രമണത്തിൽ ഒരു വിദേശി കൊല്ലപ്പെട്ടിരുന്നു.
ഇറാൻ പിന്തുണയോടെയാണ് ഹൂത്തികൾ ആക്രമണങ്ങൾ അഴിച്ച് വിടുന്നതെന്ന് അറബ് സഖ്യ സേന വാക്താവ് കേണൽ മാലികി ആരോപിച്ചു .
പൊതു ജനങ്ങൾക്കും പൊതു ജനങ്ങൾ ഇടപെടുന്ന കേന്ദ്രങ്ങൾക്ക് നേരെയും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ ലംഘിച്ച് ഹൂത്തികൾ നിരവധി ആക്രമണങ്ങളാണ് സമീപ കാലത്ത് നടത്തിയിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa