Sunday, September 22, 2024
Top StoriesU A E

പ്രവാസ ലോകത്തെ അത്ഭുതപ്പെടുത്തുന്ന പ്രഖ്യാപനം; 122 മേഖലകളിൽ വിദേശികൾക്ക് 100 ശതമാനം ഉടമസ്ഥാവകാശം

പ്രവാസ ലോകത്തെ അത്ഭുതപ്പെടുത്തുന്ന ചരിത്രപരമായ പ്രഖ്യാപനവുമായി യു എ ഇ ഭരണ കൂടം വീണ്ടും. വിദേശികൾക്ക് 122 സാംബത്തിക മേഖലകളിൽ 100 ശതമാനം ഉടമസ്ഥാവകാശം അനുവദിക്കുന്ന പദ്ധതിയാണു അധികൃതർ പ്രഖ്യാപിച്ചത്.

ആഗോള രാജ്യങ്ങൾക്കിടയിൽ വലിയൊരു നിക്ഷേപ കേന്ദ്രമായി യു എ ഇയെ മാറ്റിയെടുക്കുകയാണു അധികൃതരുടെ ലക്ഷ്യം.

കൃഷി, സ്പേസ്, റിന്യൂബിൾ എനർജി, ഉത്പാദനം, ഇ കൊമേഴ്സ് ട്രാൻസ്പോർട്ട്, ലോജിസ്റ്റിക്സ്, കോൾഡ് സ്റ്റോറേജ്, ഫാർമസ്യൂട്ടിക്കൽ, ഹോസ്പിറ്റാലിറ്റി, ഫുഡ്, ഐ ടി തുടങ്ങി നിരവധി മേഖലകളിൽ ഇനി വിദേശികൾക്ക് 100 ശതമാനം സ്വന്തം ഉത്തരവാദിത്വത്തിൽ മുതൽ മുടക്കാം.

യു എ ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മഖ്തൂമിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന കാബിനറ്റാണു പദ്ധതി പ്രഖ്യാപനം നടത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്