‘ഇസഡ് കെ. ടെക്കോ ലാന ടെക്‌നോളജീസ് ഡ്രീംസ് ആന്റ് ഡ്രീംസ്’ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കൊച്ചി – കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും ടെലിവിഷന്‍ പ്രോഗ്രാമുകള്‍ക്കും ഏര്‍പ്പെടുത്തിയ പ്രഥമ ഇസഡ് കെ. ടെക്കോ ലാന ടെക്‌നോളജീസ് ഡ്രീംസ് & ഡ്രീംസ് മാധ്യമ പുരസ്‌കാരങ്ങള്‍ 2019 പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരങ്ങള്‍ ശശികുമാറിനും (ടെലിവിഷന്‍) തോമസ് ജേക്കബിനും (പത്രമാധ്യമം) ലഭിച്ചു. പ്രവാസലോകത്തെ മാധ്യമ പ്രവര്‍ത്തനത്തിന് മലയാളം ന്യൂസ് എഡിറ്റര്‍ മുസാഫിര്‍, ജീവന്‍ ടി.വി സൗദി ബ്യൂറോ ചീഫ് ഷംനാദ് കരുനാഗപ്പള്ളി എന്നിവരും അവാര്‍ഡിനര്‍ഹരായി. ഡോ. ഷിബു മാത്യു, ഡോ. അബ്ദുല്‍ മജീദ് ചിങ്ങോലി, ഷിഹാബ് കൊട്ടുകാട് പ്രവാസി കര്‍മ്മപുരസ്‌കാരം
മറ്റ് പുരസ്‌കാരങ്ങള്‍:
ടെലിവിഷന്‍
വാര്‍ത്താ അവതാരകന്‍ : ടി.എം.ഹര്‍ഷന്‍ (24 ന്യൂസ്), വാര്‍ത്താ അവതാരക : അളകനന്ദ (ഏഷ്യാനെറ്റ് ന്യൂസ്), ന്യൂസ് മോഡറേറ്റര്‍ : എം.വി.നികേഷ് കുമാര്‍ (റിപ്പോര്‍ട്ടര്‍ ടിവി), അഭിമുഖ പരിപാടി അവതാരകന്‍ : ജോണി ലൂക്കോസ് (മലയാള മനോരമ), റിപ്പോര്‍ട്ടര്‍ : ശ്രീമതി ഷീജ, കൈരളി ടിവി, അന്വേഷണാത്മക റിപ്പോര്‍ട്ടര്‍: മുഹമ്മദ് അസ്‌ലം, മീഡിയ വണ്‍, വിമര്‍ശനാത്മക ഹാസ്യപരിപാടി : ധിം തരികിട തോം (മാതൃഭൂമി ന്യൂസ്), സാമൂഹ്യക്ഷേമ പരിപാടി : കാഴ്ച്ചപ്പതിപ്പ്, സുബിത സുകുമാര്‍ (ജീവന്‍ ടിവി), വീഡിയോഗ്രാഫര്‍ : കണ്ണന്‍ പ്രസന്നന്‍ (ന്യൂസ് 18 കേരളം),
പ്രവാസി റിപ്പോര്‍ട്ടര്‍ : ഷംനാദ് കരുനാഗപ്പള്ളി, റിയാദ് (ജീവന്‍ ടിവി, സൗദി ബ്യൂറോചീഫ്), അവതാരകന്‍ (പ്രോഗ്രാം) : ഡോ.അരുണ്‍ കുമാര്‍ (24 ന്യൂസ്),
അവതാരക (പ്രോഗ്രാം) : ധന്യാ വര്‍മ്മ (കപ്പ ടിവി), ജനപ്രിയ പരിപാടി : ടോപ്പ് സിംഗര്‍ (ഫ്‌ളവേഴ്‌സ് ടിവി), റിയാലിറ്റി ഷോ : സരിഗമ (സീ കേരളം), കോമഡി പരിപാടി : കോമഡി സ്റ്റാര്‍സ് (ഏഷ്യാനെറ്റ്), സംഗീത പരിപാടി : മ്യൂസിക് മേജോ (കപ്പ ടിവി),
ജനപ്രിയ അവതാരകര്‍ : മാത്തുക്കുട്ടി & രാജ് കലേഷ് (മഴവില്‍ മനോരമ),
ജനപ്രിയ അവതാരക : അശ്വതി (സീ ടിവി), മികച്ച ഡിബേറ്റ് : ജനം ഡിബേറ്റ്, ജനം ടിവി, ആരോഗ്യ പരിപാടി: ഡോക്ടര്‍ ലൈവ് (ഏഷ്യനൈററ്)
പത്രങ്ങള്‍
പ്രവാസി എഡിറ്റര്‍: മുസാഫിര്‍ (മലയാളം ന്യൂസ്), റിപ്പോര്‍ട്ടര്‍ : സുജിത്ത് നായര്‍ (മലയാള മനോരമ), സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ : സിദ്ദിഖുല്‍ അക്ബര്‍ (മാതൃഭൂമി),
കാര്‍ട്ടൂണിസ്റ്റ് : ഗോപീകൃഷ്ണന്‍ (മാതൃഭൂമി), അന്വേഷണാത്മക റിപ്പോര്‍ട്ട് : എസ്. നാരായണന്‍ (മംഗളം), ഓണ്‍ലൈന്‍ ചാനല്‍ : സ്മാര്‍ട്ട് പിക്‌സ് മീഡിയ,
റേഡിയോ ജോക്കി : കിടിലന്‍ ഫിറോസ് (ബിഗ്ഗ് എഫ്.എം)
പ്രവാസലോകത്തെ സാമൂഹ്യവും സാംസ്‌കാരികവുമായ സമഗ്ര സംഭാവനകള്‍ക്ക്, ഡോ. ഷിബു മാത്യുവിനും, ആതുര സേവന രംഗത്തെ സംഭാവനകള്‍ക്ക് ഡോ: അബ്ദുല്‍ മജീദ് ചിങ്ങോലിക്കും ജീവകാരുണ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഷിഹാബ് കൊട്ടുകാടിനും പ്രവാസി കര്‍മ്മപുരസ്‌കാരം നല്‍കി ആദരിക്കും. ഓഗസ്റ്റ് ആദ്യവാരം തിരുവനന്തപുരം ടാഗോര്‍ സെന്റര്‍ ഹാളില്‍ വച്ച് നടത്തുന്ന വര്‍ര്‍ണശബളമായ ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
ജൂറി ചെയര്‍മാന്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ (മാനേജിംഗ് ഡയറക്ടര്‍, ഇന്‍സൈറ്റ് മീഡിയസിറ്റി) ജൂറി അംഗങ്ങളായ ടി.കെ. സുനില്‍ കുമാര്‍ (ന്യൂസ് എഡിറ്റര്‍, കേരള കൗമുദി, കൊച്ചി), രഞ്ജിനി മേനോന്‍ (മുതിര്‍ന്ന അവതാരക), ഡ്രീം ആന്റ് ഡ്രീംസ് എം.ഡി.മുഷ്താഖ് എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. ന്യൂസ് ചാനലുകള്‍, എന്റര്‍ടെയ്ന്‍മെന്റ് ചാനലുകള്‍, ന്യൂസ് പേപ്പര്‍, ഓണ്‍ലൈന്‍ മീഡിയ, എഫ്.എം. റേഡിയോ എന്നിങ്ങനെയുള്ള എല്ലാ പ്രധാനപ്പെട്ട മാധ്യമ രംഗ ത്തുള്ളവര്‍ക്കും അവാര്‍ഡ് നല്‍കുന്നുണ്ട്.
പടം:
1.കൊച്ചിന്‍ പ്രസ് ക്ലബില്‍ ജൂറി ചെയര്‍മാന്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തുന്നു. രഞ്ജിനി മേനോന്‍, ഇ.കെ. മുഷ്ത്താഖ്, ടി.കെ. സുനില്‍ കുമാര്‍ സമീപം.
2.മുസാഫിര്‍, ഷംനാദ് കരുനാഗപ്പ ള്ളി, ഷിഹാബ് കൊട്ടുകാട,് ഡോ: ഷിബു മാത്യൂ, ഡോ:അബ്ദുല്‍ മജീദ് ചിങ്ങോലി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa