Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ വിദേശി എഞ്ചിനീയർമാർക്ക് തൊഴിൽ നഷ്ടപ്പെടുന്നു

സൗദിയിൽ വിദേശികളായ എഞ്ചിനീയർമാർക്ക് സമീപകാലങ്ങളിൽ വലിയ തോതിൽ ജോലി നഷ്ടപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ മാത്രം 18000 ത്തിൽ പരം വിദേശ എഞ്ചിനീയർമാർക്കാണു തൊഴിൽ നഷ്ടപ്പെട്ടിട്ടുള്ളത്.

സൗദി എഞ്ചിനീയറിംഗ് കൗൺസിലിൽ രെജിസ്റ്റ്രേഷനുള്ള എഞ്ചിനീയർമാരുടെ എണ്ണം നിലവിൽ 1,30,551 ആയി കുറഞ്ഞിട്ടുണ്ട്. 2018 അവസാനത്തിൽ വിദേശ എഞ്ചിനീയർമാരുടെ എണ്ണം 1,49,300 ആയിരുന്ന സ്ഥാനത്താണിത്. അതായത് 2019 ൽ മാത്രം 18,749 വിദേശ എഞ്ചിനീയർമാർക്കാണു തൊഴിൽ നഷ്ടപ്പെട്ടത്.

കഴിഞ്ഞ ആറു മാസക്കാലയളവിൽ മാത്രം 170 എഞ്ചിനീയറിംഗ് ഓഫീസുകളാണു സൗദിയിൽ അടച്ച് പൂട്ടിയിട്ടുള്ളത്. നിലവിലെ കണക്കുകൾ പ്രകാരം 2688 എഞ്ചിനീയറിംഗ് ഓഫീസുകളാണു സൗദിയിലുള്ളത്.

സൗദികളായ നിരവധി എഞ്ചിനീയർമാർ തന്നെ തൊഴിൽ വിപണിയിൽ ലഭ്യമായതിനാൽ വിദേശി എഞ്ചിനീയർമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കർശന നിബന്ധനകളാണു അധികൃതർ നടപ്പാക്കിയിട്ടുള്ളത്.

5 വർഷത്തെ എക്സ്പീരിയൻസ് നിർബന്ധമാക്കൽ, പ്രൊഫഷണൽ ടെസ്റ്റ്, അഭിമുഖം എന്നിവയെല്ലാം വിദേശി എഞ്ചിനീയർമാരുടെ വ്യാപക കടന്ന് കയറ്റം ഇല്ലാതാകാൻ സഹായിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്