Sunday, September 22, 2024
Saudi ArabiaTop Stories

ചില സ്ഥാപനങ്ങൾക്ക് ലെവി ഇളവ് നിർത്തിയപ്പോൾ മറ്റു ചില സ്ഥാപനങ്ങൾക്ക് ലെവി ആനുകൂല്യം തുടർന്നും ലഭിക്കാൻ കാരണം അറിയാം

സൗദിയിലെ വിദേശ തൊഴിലാളികൾക്ക് അടക്കേണ്ട ലെവിയിൽ നിന്ന് ഒഴിവായിരുന്ന ചെറുകിട സ്ഥാപനങ്ങളിലെ പല തൊഴിലാളികൾക്കും ഈയടുത്ത ദിനങ്ങളിൽ ലെവി അടക്കേണ്ടി വന്നത് നിരവധി സംശയങ്ങൾ ഉയരാൻ കാരണമായിരുന്നു.

Albaha

ഈ സന്ദർഭത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രാലയത്തിൻ്റെ പഴയ പ്രസ്താവനകൾ പരതിയപ്പോൾ 2019 ജനുവരിയിൽ പ്രസിദ്ധീകരിച്ച സൗദിയിലെ പ്രമുഖ ദിനപത്രമായ ഉക്കാളിൽ ഇതുമായി ബന്ധപ്പെട്ട ഒരു വാർത്ത കാണാൻ സാധിച്ചു.

al namas- aseer

1435 ശഅബാൻ 25 അഥവാ 2014 ജൂൺ 24 മുതൽ 1440 ശഅബാൻ 25 അഥവാ 2019 മെയ് 1 വരെയുള്ള കാലയളവാണു ലെവി ഇളവിനു പരിഗണിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതായത് 1440 ശഅബാൻ 25 അഥവാ 2019 മെയ് 1 നു മുംബ് രെജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലെ 4 തൊഴിലാളികൾക്കാണ് ലെവിയിൽ ഇളവ് അനുവദിച്ചിരുന്നത് എന്നർത്ഥം.

സ്ഥാപനം രെജിസ്റ്റർ ചെയ്ത അന്ന് മുതൽ 5 വർഷത്തേക്കാണു ഇങ്ങനെ ലെവിയിൽ ഇളവ് അനുവദിച്ചിരുന്നത്. ഇപ്പോൾ ലെവി ആനുകൂല്യം നഷ്ടപ്പെട്ട പല സ്ഥാപനങ്ങളും 1440 ശഅബാൻ 25 നു അഥവാ 2019 മെയ് 1 നു മുംബ് രെജിസ്റ്റർ ചെയ്ത ശേഷം 5 വർഷം പൂർത്തിയാക്കിയവയായിരിക്കും.

Jeddha new corniche

സൗദി തൊഴിൽ മന്ത്രാലയം നൽകിയ ഈ ലെവി ഇളവ് 5 വർഷത്തേക്ക് മാത്രമായിരുന്നെന്നും ഈ ആനുകൂല്യം ഇനി നീട്ടാൻ ഉദ്ദേശമില്ലെന്നുമാണു തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.

Neom site

ലെവി ആനുകൂല്യമുള്ള സ്ഥാപനങ്ങളിലേക്ക് സ്പോൺസർഷിപ്പ് മാറിയ നിരവധി പ്രവാസികൾക്ക് ചില സ്ഥാപനങ്ങളുടെ ലെവി ആനുകൂല്യം നിർത്തലാക്കിയ റിപ്പോർട്ടുകൾ ആശങ്കയുണ്ടാക്കിയിരുന്നു.

ain ummu sab’a, Al Ahsa

എന്നാൽ രെജിസ്റ്റർ ചെയ്തിട്ട് 5 വർഷം പൂർത്തീകരിക്കാൻ ഇനിയും സമയം ബാക്കിയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ആനുകൂല്യം തുടർന്നും ലഭിക്കും.

Rijal al ma’a , Asir

അതേ സമയം രെജിസ്റ്റർ ചെയ്ത് 5 വർഷം പൂർത്തിയായവർക്ക് ലെവി ഇളവ് ആനുകൂല്യം പുതുക്കാൻ പദ്ധതിയില്ലെന്ന തൊഴിൽ മന്ത്രാലയത്തിൻ്റെ വിശദീകരണം സമീപ കാലത്ത് 5 വർഷം പൂർത്തിയാകാൻ പോകുന്ന നിരവധി സ്ഥാപനങ്ങൾക്ക് വലിയ തിരിച്ചടിയാകുകയും ചെയ്യും.

Abha

വർക്ക് പെർമിറ്റ് ചാർജ്ജായി 100 റിയാലും ജവാസാത്ത് ചാർജ്ജായ 650 റിയാലുമാണു ഇങ്ങനെ ആനുകൂല്യം ലഭിച്ചിരുന്ന സ്ഥാപനങ്ങൾക്ക് നാലു തൊഴിലാളികൾക്ക് ഇഖാമ പുതുക്കാൻ ചെലവ് വരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്