Saturday, April 19, 2025
Dammam

ലേബർ ക്യാമ്പിൽ പ്രവാസി- അൽ അബീർ മെഡിക്കൽ ക്യാമ്പ്

ദമ്മാം: തൊഴിൽ പ്രതിസന്ധി നേരിടുന്ന ലേബർ ക്യാമ്പിൽ പ്രവാസി സാംസ്കാരിക വേദി, അൽ അബീർ മെഡിക്കൽ സെന്ററുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. താമസരേഖയും ഇൻഷൂറൻസുമില്ലാത്തതിനാൽ വിവിധ രോഗങ്ങൾ കൊണ്ട് വലയുന്ന ക്യാമ്പിൽ മലയാളികളടക്കം നിരവധി ഇന്ത്യക്കാർ താമസിക്കുന്നുണ്ട്.

ഇതിൽ തന്നെ പതിറ്റാണ്ടുകളായി ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന ചിലർ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് പ്രതിസന്ധിയിൽ അകപ്പെട്ടത്. പ്രവാസി ജനസേവന വിഭാഗം കൺവീനർ ഫൈസൽ കുറ്റിയാടി, ജംഷാദ് കണ്ണൂർ, ബിജു പൂതക്കുളം, ഷമീർ കാരാട്ട്, മുഹ്‌സിൻ ആറ്റശ്ശേരി, അൽ അബീർ പ്രതിനിധികളായ മാലിക് മക്ബൂൽ, നജ്മുന്നിസ വെങ്കിട്ട തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa