സൗദിയിലെ സാമ്പത്തിക പരിഷ്ക്കരണങ്ങൾ ഫലം കണ്ട് തുടങ്ങി; മന്ത്രി
സൗദിയിലെ സാമ്പത്തിക പരിഷ്ക്കരണങ്ങൾ ഫലം കണ്ട് തുടങ്ങിയതായി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജിദ്ആൻ പറഞ്ഞു.
സൗദി നടപ്പാക്കിയ സാമ്പത്തിക പരിഷ്ക്കരണങ്ങളെ പ്രശംസിച്ച ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
എണ്ണേതര വരുമാനത്തിലേക്കു കൂടുതൽ ശ്രദ്ധ തിരിക്കാൻ തുടങ്ങിയതോടെ സൗദിയിൽ വരും നാളുകളിൽ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും വിഷൻ 2030 ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കാൻ സഹായകരമാകുമെന്നും ഐ എം എഫ് റിപ്പോർട്ടിൽ പറയുന്നു.
സൗദി ഗവണെമ്ൻ്റിൻ്റെ പ്രൊക്യുർമെൻ്റ് ലോ അടക്കമുള്ള ഫൈനാൻസ് മാനേജ്മെൻ്റിനെയും അന്താരാഷ്ട്ര നാണയ നിധി റിപ്പോർട്ടിൽ പ്രശംസിച്ചിട്ടുണ്ട്.
എണ്ണയെ മാത്രം ആശ്രയിക്കുന്നതിൽ നിന്ന് മാറി വൈവിധ്യങ്ങളായ വരുമാന മാർഗ്ഗം കണ്ടെത്തുകയെന്നത് വിഷൻ 2030 ൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ പെട്ടതായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa