എട്ടര ലക്ഷത്തിൽ പരം തീർത്ഥാടകർ പുണ്യ ഭൂമികളിലെത്തി
ഈ വർഷത്ത് ഹജ്ജ് കർമ്മത്തിനായി വിദേശ രാജ്യങ്ങളിൽ നിന്നുള്ള 8,59,220 തീർത്ഥാടകർ പുണ്യഭൂമികളിലെത്തിച്ചേർന്നതായി സൗദി ജവാസാത്ത് അറിയിച്ചു. വ്യാഴാഴ്ച വരെയുള്ള കണക്കാണിത്.
തീർത്ഥാടകരിൽ 8,20,091 പേർ വ്യോമ മാർഗ്ഗവും 28,780 പേർ കര മാർഗ്ഗവും 10,349 പേർ കടൽ മാർഗ്ഗവുമാണു ജിദ്ദയിലും മദീനയിലുമായി എത്തിച്ചേർന്നിട്ടുള്ളത്.
അതേ സമയം മക്ക റൂട്ട് പദ്ധതി പ്രകാരം 1,13,769 തീർഥാടകർ ഇത് വരെ സൗദിയിലെത്തിയിട്ടുണ്ട്. 283 വിമാനങ്ങളിലായാണു ഇത്രയും പേർ ജിദ്ദയിലും മദീനയിലുമായി എത്തിച്ചേർന്നിട്ടുള്ളത്.
തീർത്ഥാടകരുടെ യാത്രാ നടപടിക്രമങ്ങൾ അവരുടെ രാജ്യങ്ങളിൽ വെച്ച് തന്നെ പൂർത്തിയാക്കിയതിനു ശേഷം ഹാജിമാർ സൗദിയിലെത്തുന്ന സിസ്റ്റമാണു മക്ക റൂട്ട് പദ്ധതി. നിലവിൽ മലേഷ്യ, ഇന്തോനേഷ്യ, ബംഗ്ളാദേശ്, പാകിസ്ഥാൻ, തുനീഷ്യ എന്നീ രാജ്യങ്ങളിലുള്ളവർക്കാണു ഇത് പ്രയോജനപ്പെടുത്താൻ സാധിക്കുന്നത്.
തീർത്ഥാടകർക്ക് ആവശ്യമായ സുരക്ഷാപരവും ആരോഗ്യപരവുമായ നിർദ്ദേശങ്ങളുമായി സൗദി ഗവണ്മെൻ്റിൻ്റെ വിവിധ ഏജൻസികൾ സദാ ജാഗരൂകരാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa