ബന്ദർ രാജകുമാരന് മക്കയുടെ മണ്ണിൽ അന്ത്യ വിശ്രമം
കഴിഞ്ഞ ദിവസം വിട പറഞ്ഞ ബന്ദർ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ്റെ മയ്യിത്ത് മസ്ജിദുൽ ഹറാമിൽ വെച്ച് നടന്ന ജനാസ നമസ്ക്കാരത്തിനു ശേഷം മക്കയിലെ അൽ അദ്ൽ ഖബറിസ്ഥാനിൽ മറവ് ചെയ്തു.
സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരനും ഉൾപ്പടെയുള്ളവർ നമസ്ക്കാരത്തിൽ പങ്കെടുത്തു. മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ ഖബറടക്ക ചടങ്ങിലും സന്നിഹിതനായിരുന്നു.
സൗദി രാഷ്ട്ര പിതാവിൻ്റെ പത്താമത്തെ മകനും സല്മാൻ രാജാവിൻ്റെ സഹോദരനുമായ ബന്ദർ രാജകുമാരൻ ഇത് വരെ സൗദിയുടെ ഔദ്യോഗിക പദവികളൊന്നും വഹിച്ചിട്ടില്ലായിരുന്നുവെന്നത് ശ്രദ്ധേയമാണ്. 96 വയസ്സായിരുന്നു ബന്ദർ രാജകുമാരന്റെ പ്രായം.
ബന്ദർ രാജകുമാരന്റെ 23 മക്കളിൽ റിയാദ് ഗവർണ്ണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ, സൗദി നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, സൗദി എയർഫോഴ്സ് കമാണ്ടർ തുർക്കി ബിൻ ബന്ദർ രാജകുമാരൻ തുടങ്ങിയവർ പ്രമുഖരാണ്.
ബന്ദർ രാജകുമാരന്റെ നിര്യാണത്തിൽ ലോക നേതാക്കൾ സൽമാൻ രാജാവിനെയും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും അനുശോചനം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa