ന്യൂസിലാൻ്റിലെ പള്ളികളിലെ ഭീകരാക്രമണത്തിനിരകളായവരുടെ ബന്ധുക്കൾ ഹജ്ജിനെത്തി
ജിദ്ദ: ന്യൂസിലാൻ്റിലെ പള്ളികളിൽ നടന്ന ഭീകരാക്രമണങ്ങളിൽ രക്തസസാക്ഷികളായവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കൾ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കാനായി സൗദി അറേബ്യയിലെത്തിത്തുടങ്ങി. സല്മാൻ രാജാവിൻ്റെ അതിഥികളായാണു 200 ബന്ധുക്കൾ ബന്ധുക്കൾ വിശുദ്ധ ഭൂമിയിയിലെത്തുന്നത്. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽ എത്തിയ ഒന്നാം ബാച്ചിനെ എയർപോർട്ടിൽ അധികൃതർ സ്വീകരിച്ചു.
രാജാവിൻ്റെ അതിഥിയായി എത്തുന്ന വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന , ഇന്തോനേഷ്യയിൽ നിന്നുള്ള വൃദ്ധനായ തീർത്ഥാടകൻ ഉഹിയും വിശുദ്ധ ഭൂമിയിലെത്തിയിട്ടുണ്ട്. ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിനു തങ്ങൾ രാജാവിൻ്റെ അതിഥികളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന വാർത്ത 95 കാരൻ ഉഹിക്കും കുടുംബത്തിനും ഇപ്പോഴും വിശ്വസിക്കാനായിരുന്നില്ല. സാംബത്തിക ശാരീരിക പ്രയാസങ്ങളാൽ ഹജ്ജ് നിർവ്വഹിക്കുകയെന്ന മോഹം ഒരിക്കലും നടക്കില്ലെന്നായിരുന്നു ഇന്തോനേഷ്യയിലെ ഒരു ഗ്രാമത്തിൽ ജീവിക്കുന്ന കർഷകനായ 95 വയസ്സുകാരൻ ഉഹി ഉറപ്പിച്ചിരുന്നത്.
എന്നാൽ തൻ്റെ ഗ്രാമത്തിൽ സന്ദർശനം നടത്തുന്ന അലി എന്ന് വിളിക്കുന്ന ഒരു അറബ് പൗരൻ ഉഹിയോട് ഹജ്ജ് നിർവ്വഹിക്കാൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചതായിരുന്നു വഴിത്തിരിവായത്. പണമില്ലാത്ത താൻ ഹജ്ജ് നിർവ്വഹിക്കാൻ ആഗ്രഹിച്ചിട്ടെന്ത് കാര്യമെന്നാണു ഉഹി തിരിച്ച് ചോദിച്ചത്. എന്നാൽ സല്മാൻ രാജാവിൻ്റെ ഫോട്ടോ പിടിച്ച് ഹജ്ജ് ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്ന ഉഹിയുടെ ഒരു വീഡിയോ ക്ളിപ്പ് തയ്യാറാക്കുകയായിരുന്നു അലി പിന്നീട് ചെയ്തത്.
ഞാൻ എൻ്റെ രാജാവിനെ ഈ വിഷയം അറിയിക്കുമെന്നായിരുന്നു അലി ഉഹിയോട് അന്ന് പറഞ്ഞത്. എന്നാൽ ഉഹി അത് ഒരു തമാശയായേ കരുതിയിരുന്നുള്ളൂ. പിന്നീട് അലി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പ്രസ്തുത വീഡിയോ ക്ളിപ്പ് ഉഹിക്ക് രാജാവിൻ്റെ അതിഥിയായി സൗജന്യമായി ഹജ്ജ് ചെയ്യുന്നതിനുള്ള അവസരം ഒരുക്കുകയായിരുന്നു.
ഇന്തോനേഷ്യൻ തലസ്ഥാനത്ത് നിന്നും 100 കിലോമീറ്ററോളം അകലെയുള്ള ഉഹിയുടെ വീട്ടിൽ വെച്ച് റമളാനു മുംബ് അലി റെക്കോർഡ് ചെയ്ത വീഡിയോ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ്റെ ശ്രദ്ധയിലും പെട്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉഹിക്കൊപ്പം ഉഹിയുടെ മൂന്ന് കുട്ടികൾക്കും രണ്ട് പേരക്കുട്ടികൾക്കുമാണു ഹജ്ജ് ചെയ്യാൻ അവസരം ലഭിച്ചിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa