Monday, November 25, 2024
Saudi ArabiaTop Stories

ലണ്ടനിൽ നിന്ന് സൈക്കിളിൽ ഹജ്ജിന് പുറപ്പെട്ടവർ മദീനയിലെത്തി

വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കായി ലണ്ടനിൽ നിന്ന് സൈക്കിളിൽ തീർത്ഥാടനം ആരംഭിച്ച ബ്രിട്ടീഷ് പൗരന്മാർ മദീനയിലെത്തിച്ചേർന്നു.

നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് 17 രാഷ്ട്രങ്ങൾ കടന്നാണു ഇവർ പുണ്ണ്യ ഭൂമിയിലെത്തിച്ചേർന്നത്. ഇത് വരെ തങ്ങൾ ചെയ്ത യാത്രകളിൽ ഏറ്റവും കൂടുതൽ അനുഭവങ്ങൾ നിറഞ്ഞ യാത്രയായിരുന്നു ഹജ്ജിനായുള്ള ഈ യാത്രയെന്ന് യാത്രാ സംഘം അറിയിച്ചു

ശക്തമായ കാറ്റും, കാലാവസ്ഥാ വ്യതിയാനങ്ങളും ഓക്സിജൻ ലഭിക്കാത്ത അവസ്ഥയും മോശം വഴികളും മൃഗങ്ങളും പാംബുകളുമെല്ലാം തങ്ങളുടെ യാത്രയിൽ പ്രതിബന്ധങ്ങളായെങ്കിലും എല്ലാം തരണം ചെയ്ത് ലക്ഷ്യ സ്ഥാനത്തെത്തിയതിൽ ത്വാഹിറും സംഘവും വലിയ സന്തോഷം പ്രകടിപ്പിച്ചു.

അതേ സമയം 15 ലക്ഷത്തിലധികം ഹാജിമാർ ഇത് വരെ വിവിധ രാജ്യങ്ങളിൽ നിന്നായി വിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാനായി സൗദി അറേബ്യയിലെത്തിയതായി ജവാസാത്ത് അറിയിച്ചു.

14 ലക്ഷത്തിലധികം പേർ വ്യോമ മാർഗ്ഗമാണു എത്തിയതെങ്കിൽ 86000 ത്തിൽ പരം തീർത്ഥാടകർ കര മാർഗ്ഗവും 16000 ത്തിൽ പരം തീർത്ഥാടകർ കടൽ മാർഗ്ഗവുമാണു പുണ്ണ്യ ഭൂമികളിലെത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്