സൗദിയിൽ വിസക്കച്ചവടം നടത്തുന്നവർക്ക് വൻ തിരിച്ചടി; പുതിയ ഭേദഗതി മന്ത്രി അംഗീകരിച്ചു
സൗദി തൊഴിൽ മന്ത്രാലയത്തിൻ്റെ വർധിപ്പിച്ച പിഴകൾ അടങ്ങുന്ന ഭേദഗതികൾക്ക് സൗദി തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി എഞ്ചിനീയർ അഹമദ് അൽ റാജ്ഹി അംഗീകാരം നൽകി.
ഇഖാമയിൽ രേഖപ്പെടുത്തിയതിൽ നിന്നും വ്യത്യസ്തമായ തൊഴിലിൽ വിദേശികളെ നിയമിച്ചാൽ തൊഴിലുടമ 10,000 റിയാൽ പിഴ അടക്കേണ്ടി വരും.
തൊഴിൽ വിസ സംബന്ധമായോ മറ്റു മന്ത്രാലയ ആനുകൂല്യങ്ങളുമായോ ബന്ധപ്പെട്ട് എന്തെങ്കിലും ആവശ്യങ്ങൾ നേടിയെടുക്കാനായി തെറ്റായ വിവരങ്ങൾ മന്ത്രാലയത്തിൽ സമർപ്പിക്കുന്നവർക്ക് 25000 റിയാലായിരിക്കും പിഴ അടക്കേണ്ടി വരും.
തൊഴിലാളിയുടെ ഇഖാമയോ , ഇൻഷൂറൻസ് കാർഡോ, പാസ്പോർട്ടോ സുക്ഷിക്കുന്ന കഫീലിനു 5000 റിയാൽ പിഴ അടക്കേണ്ടി വരും. തൊഴിലാളിക്ക് കരാർ പ്രകാരമുള്ള അവധി നൽകാൻ വൈകുന്ന സ്പോൺസർക്ക് 10,000 റിയാലാണു പിഴ അടക്കേണ്ടി വരിക.
തൊഴിലാളികളുടെ ശംബളം നൽകാതിരുന്നാൽ 3,000 റിയാലാണു പിഴ അടക്കേണ്ടി വരിക. വിസക്കച്ചവടമോ വിസകൾക്ക് ഇടപാടുകാരാകുകയോ ചെയ്താൽ 50000 റിയാലാണു പിഴ ഈടാക്കുക.
നിയമ ലംഘനം നടത്തുന്ന സ്പോൺസർമാരിൽ നിന്ന് പിഴ ഈടാക്കാനായി മാത്രം പ്രത്യേക കേന്ദ്രം തുടങ്ങണമെന്ന് മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
നിയമ ലംഘകരായ സ്പോൺസർമാർക്കെതിരെ ശക്തമായ നടപടിയെടുക്കാനാണു പുതിയ നിർദ്ദേശം. ഏതായാലും നിയമ നടപടികൾ ശക്തിയാകുന്നതോടെ സൗദിയിലെ നിരവധി പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്നാണു പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa