കേസ് തീരാതെ യു എ ഇ വിടനാവില്ല; തുഷാർ വെള്ളാപ്പള്ളിയുടെ അപേക്ഷ കോടതി തള്ളി
ദുബായ്: ചെക്ക് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളിക്ക് വീണ്ടും തിരിച്ചടി.
സുഹൃത്തായ യു എ ഇ പൗരന്റെ പാസ്പോർട്ട് സമർപ്പിച്ച് പകരം തന്റെ പാസ്സ്പോർട്ട് വിട്ടുനല്കണമെന്ന അപേക്ഷ കോടതി തള്ളി. ഇതോടെ നിലവിൽ യാത്രാവിലക്കുള്ള തുഷാറിന് കേസ്‌തീരുന്നത് വരെ യു എ ഇ വിടാനാവില്ല.
പാസ്പോർട്ട് തിരികെ നൽകി യാത്രാവിലക്ക് പിൻവലിച്ചാൽ കേസ് പരിഗണിക്കുന്ന സമയത്ത് തുഷാർ യു എ ഇ യിലേക്ക് തിരിച്ചുവരുമോ എന്ന കാര്യത്തിൽ കോടതി സംശയം പ്രകടിപ്പിച്ചു.
ബിസിനസ്സ് പാർട്ണർക്ക് വണ്ടിച്ചെക്ക് നൽകിയ കേസിലാണ് തുഷാർ യു എ ഇ യിൽ വെച്ച് അറസ്റ്റിലായത്. കോടതിക്ക് പുറത്തു കേസ് ഒത്തു തീര്‍പ്പാകുന്നത് വരെയോ വിചാരണ തീരുന്നത് വരെയോ യുഎഇ വിട്ടു പോകരുതെന്ന വ്യവസ്ഥയിലാണ് അജ്മാന്‍ കോടതി കഴിഞ്ഞ വ്യാഴാഴ്ച്ച തുഷാറിന് ജാമ്യം അനുവദിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa