Monday, September 23, 2024
GCCTop StoriesU A E

തുഷാർ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസിൽ ഇടപെട്ടിട്ടില്ലെന്ന് യൂസുഫലി

തുഷാർ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസിൽ താൻ ഇടപെട്ടിട്ടില്ലെന്ന് എം എ യൂസുഫലി അറിയിച്ചു. യൂസുഫലിയുടെ ഓഫീസ് ആണു ഇത് സംബന്ധിച്ച വാർത്താക്കുറിപ്പ് ഇറക്കിയത്.

ജാമ്യത്തുക നൽകി എന്നത് മാത്രമാണു ഈ പ്രശ്നത്തിലെ ഏക ബന്ധമെന്നും തുഷാറുമായി ബന്ധപ്പെട്ട കേസിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണു വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുള്ളത്.

ശക്തമായ നിയമ സംവിധാനം നില നിൽക്കുന്ന യു എ ഇയിൽ യാതൊരു തരത്തിലുള്ള ബാഹ്യ ഇടപെടലുകളും നടക്കില്ലെന്നും വാർത്താ കുറിപ്പിൽ ഓർമ്മിപ്പിച്ചു.

യു എ ഇയിലെ കോടതിയുടെ പരിഗണനയിലാണു നിലവിൽ കേസുള്ളത്. ന്യായത്തിനും നീതിക്കും അനുസൃതമായി മാത്രമേ ഇവിടത്തെ നിയമ വ്യവസ്ഥ പ്രവർത്തിക്കുകയുള്ളൂ എന്നും യൂസുഫലിയുടെ ഓഫീസ് വ്യക്തമാക്കി.

അതേ സമയം വണ്ടിച്ചെക്ക് കേസിൽ ജാമ്യത്തിലിറങ്ങിയ തുഷാറിനു ഉടനെയൊന്നും നാട്ടിലേക്ക് മടങ്ങാനാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

യു എ ഇ സ്വദേശിയുടെ പാസ്പോർട്ട് ജാമ്യമായി സമർപ്പിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തുഷാറിൻ്റെ അപേക്ഷ അജ്മാൻ കോടതി തള്ളിയതോടെയാണു തുഷാറിൻ്റെ മടക്കം വൈകുമെന്ന് തീർച്ചയായത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്