Wednesday, April 16, 2025
GCCTop Stories

ആകാശത്ത് വെച്ച് ഓണ സദ്യയുണ്ണാം

പച്ചടിയും കിച്ചടിയും പാലട പ്രഥമനും ശർക്കര ഉപ്പേരിയും കൂട്ടി ആകാശത്തിരുന്നൊരു ഓണസദ്യ. കേൾക്കുമ്പോൾ തന്നെ കേരളീയർക്ക് ഒരു സന്തോഷം തോന്നുന്നില്ലേ, ഈ ഓണത്തിന് എമിറേറ്റ്സ് എയർലൈൻസ് ആണ് യാത്രക്കാർക്കായി വ്യത്യസ്തമായ സദ്യ ഒരുക്കുന്നത്.

ദുബായിൽനിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് ആണ് ഈ അവിസ്മരണീയമായ ഓണസദ്യ.

എക്കണോമി ക്ലാസ്സ് യാത്രക്കാർക്ക് സാമ്പാറും തോരനും പാലട പായസവും ലഭിക്കുമ്പോൾ ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് കായ വറുത്തതും ശർക്കര ഉപ്പേരിയും ഇഞ്ചിപ്പുളിയും അടക്കം ഒമ്പത് വിഭവങ്ങൾ അടങ്ങിയ സദ്യയാണ് ലഭിക്കുക.

സെപ്തംബർ ഒന്നുമുതൽ 13വരെ യാത്ര ചെയ്യുന്നവർക്കാണ് എമിറേറ്റ്‌സ് വിമാനത്തിന്റെ ഓണസദ്യ ലഭ്യമാവുന്നത്.

ഏതായാലും ആകാശത്തിരുന്ന് ഓണ സദ്യയുണ്ണാൻ എമിറേറ്സ് ഒരുക്കുന്ന ഈ അവസരം മലയാളികൾക്ക് ഏറേ ഹൃദ്യമായ ഒരനുഭവമായിരിക്കുമെന്നത് തീർച്ച.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്