കേരളത്തിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കും.
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വിളിച്ച വിമാനക്കമ്പനികളുടെ യോഗത്തിൽ വിമാനക്കമ്പനികളുടെ ഉറപ്പ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ വൻ കുറവ് വന്ന സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രത്യേക യോഗം.
ശൈത്യകാല ഷെഡ്യൂളിൽ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് പ്രതിദിനം മുപ്പത് സര്‍വീസുകള്‍ കൂടുതലായി ആരംഭിക്കുമെന്ന് വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോള സര്‍ക്കാരിനെ അറിയിച്ചു.
തിരുവനന്തപുരത്ത് നിന്നുള്ള വിമാനസര്‍വ്വീസുകള്‍ കുറഞ്ഞതില്‍ മുഖ്യമന്ത്രി യോഗത്തില്‍ ആശങ്ക അറിയിച്ചു. ആഭ്യന്തര സർവീസുകളിൽ ഏറ്റവും ഉയർന്ന നിരക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിലേത്.
ഉത്സവ സീസണുകൾ ഗള്‍ഫ് രാജ്യങ്ങളിലേക്ക് അധിക സർവീസ് ഏര്‍പ്പെടുത്തുക, യൂറോപ്പിലേക്കും അമേരിക്കയിലേക്കും നേരിട്ടുള്ള വിമാനസര്‍വ്വീസ് തുടങ്ങിയ ആവശ്യങ്ങൾ മുഖ്യമന്ത്രി മുന്നോട്ട് വച്ചു. കോഴിക്കോട്, തിരുവനന്തപുരം എയർപോർട്ടുകളിൽ വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാകണമെന്നും മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു
തിരുവനന്തപുരത്ത് നടന്ന യോഗത്തിന് മുന്നോടിയായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വിമാനക്കമ്പനികളുമായി അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് കൂടുതൽ ഫ്ലൈറ്റ് സർവീസുകൾ ഉറപ്പ് നൽകിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa