ബഹ്‌റൈനിൽ സ്വദേശി വൽക്കരണം ഊർജ്ജിതമാക്കുന്നു.
മനാമ: ബഹ്റൈനിൽ സ്വദേശിവത്കരണം ദ്രുതഗതിയിലാക്കാൻ സർക്കാർ. സര്‍ക്കാർ സംവിധാനങ്ങളെ ഏകോപിപ്പിച്ച് സ്വദേശികളുടെ തോത് വർദ്ദിപ്പിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തിയതായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യുട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്സി പറഞ്ഞു.
തൊഴില്‍-സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയം, ‘തംകീന്‍’ തൊഴില്‍ ഫണ്ട് തുടങ്ങി എല്ലാ സർക്കാർ മന്ത്രാലയങ്ങളുമായും സംവിധാനങ്ങളുമായും സഹകരിച്ചാണ് അതോറിറ്റി പ്രവർത്തിക്കുന്നത്.
രാജ്യത്ത് തൊഴില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകര്‍ക്ക് ഇതിന്റെ ഭാഗമായി അവസരങ്ങള്‍ക്കനുസരിച്ച് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതായും ഉസാമ അൽ അബ്സി വ്യക്തമാക്കി.
സൗജന്യമായുള്ള വിവിധ തൊഴിൽ പരിശീലനങ്ങൾ വഴി വിധക്തരായ തൊഴിലാളികളെ സൃഷ്ടിച്ചെടുക്കാനാണ് പരിശീലനമേര്‍പ്പെടുത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിരുദം നേടിയവർക്കുള്ള പരിശീലന പരിപാടികൾ വഴി സർക്കാർ, സ്വകാര്യ മേഖലകളിൽ അനവധി സ്വദേശികൾക്ക് മികച്ച ജോലികൾ കണ്ടെത്താനാവുന്നുണ്ട്.
രാജ്യത്ത് സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കുന്നത് മുപ്പത് ശതമാനം വര്‍ധിച്ചതായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.
നിര്‍ണയിക്കപ്പെട്ട മേഖലകളില്‍ സ്വദേശി തൊഴിലന്വേഷകര്‍ ഇല്ലാതിരിക്കുമ്പോള്‍ മാത്രമാണ് വിദേശ പൗരന്മാര്‍ക്ക് വര്‍ക് പെര്‍മിറ്റ് ലഭിക്കുക
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa