Tuesday, September 24, 2024
Top StoriesU A E

സോഷ്യൽ മീഡിയ ഉപയോഗം; ദുബായ് ഭരണാധികാരിയുടെ മുന്നറിയിപ്പ്

സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യരുത് ദുബായ് ഭരണാധികാരി
നേട്ടങ്ങളുടെ പുതിയ സീസൺ എന്ന് പേരിട്ട സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ കാര്യം വ്യക്തമാക്കിയത്

ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായും ജനങ്ങളുമായും യുഎഇ സ്ഥാപിച്ച 48 വർഷത്തെ വിശ്വാസ്യതയും പ്രശസ്തിയും നിലനിർത്തണമെന്നും അന്തരിച്ച ശൈഖ് സുൽത്താൻ അൽ നഹ്യാന്റെ സ്നേഹ വിശ്വാസ മൂല്യങ്ങളിലൂന്നി അദ്ദേഹം സ്ഥാപിച്ച പാരമ്പര്യത്തെ കളങ്കപ്പെടുത്തുന്ന ഓൺലൈൻ ഉപയോക്താക്കളെ അംഗീകരിക്കില്ല, ശൈഖ് സായിദ് ആഗ്രഹിച്ചതുപോലെ നമ്മുടെ രാജ്യത്തിന്റെയും പൗരന്മാരുടെയും പ്രതിഛായ കേടുകൂടാതെ തിളക്കം ഉള്ളതായിരിക്കണമെന്നും അദ്ദേഹം കത്തിൽ പറയുന്നു.

ഉദ്യോഗസ്ഥരും നേതാക്കളും മന്ത്രിമാരും സമ്മേളനങ്ങളിൽ അല്ല മറിച്ച് കളിക്കളങ്ങളിൽ ആണ് അവർ വേണ്ടത്. കൃഷിക്കാർക്കും മത്സ്യത്തൊഴിലാളികൾക്കും അധ്യാപകർക്കും വ്യാപാരികൾക്കും നിക്ഷേപകർക്കും ഇടയിൽ അവരെ കാണാനും അവരെക്കുറിച്ച് കേൾക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. സിദ്ധാന്തങ്ങൾക്ക് അപ്പുറം പ്രഭാഷണങ്ങളേയും പ്രബന്ധങ്ങളെയും ആഗ്രഹിക്കാത്ത നേട്ടങ്ങളുടെ ടീമാണ്.

എല്ലാവരോടും ശുഭാപ്തി വിശ്വാസം പുലർത്താനും രാജ്യത്തിന്റെ വികസനോന്മുഖമായ പ്രവർത്തനങ്ങളെ പറഞ്ഞുകൊണ്ടുമാണ് പോസ്റ്റ്‌ അവസാനിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q