സൗദി ദേശീയ ദിനത്തിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധിയെന്ന് ഔദ്യോഗിക പ്രഖ്യാപനം
സൗദി ദേശീയ ദിനത്തിൽ രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലേയും ജീവനക്കാർക്ക് അവധിയായിരിക്കുമെന്ന് സൗദി തൊഴിൽ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
സെപ്തംബർ 23 തിങ്കളാഴ്ചയാണ് സൗദിയുടെ 89 ആം ദേശീയ ദിനം ആഘോഷിക്കുക. തൊഴിൽ നിയമാവലിയിലെ 25 ആം അനുച്ഛേദനമനുസരിച്ചാണ് അവധി അനുവദിക്കുന്നത്.
അതേ സമയം ഗവണ്മെൻ്റ് ജീവനക്കാർക്ക് ഇത്തവണത്തെ ദേശീയ ദിനത്തിനു സെപ്തംബർ 20 വെള്ളി മുതൽ സെപ്തംബർ 23 തിങ്കൾ വരെ തുടർച്ചയായ 4 ദിവസത്തെ അവധിയാണു ലഭിക്കുക.
വെള്ളിയും ശനിയും ഔദ്യോഗിക വാരാന്ത്യ അവധി ദിനങ്ങളായതിനാൽ സ്വാഭാവികമായും അവധി ലഭിക്കുന്നതിനു പുറമേ രണ്ട് അവധി ദിനങ്ങൾക്കിടയിലെ പ്രവൃത്തി ദിനവും അവധി ദിനമായി കണക്കാക്കുമെന്ന സിവിൽ സർവീസ് നിയമ പ്രകാരമാണു ഞായറാഴ്ച കൂടി അവധി ലഭിക്കുന്നത്.
സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സൗദി ജനറൽ അതോറിറ്റി ഓഫ് എൻ്റർടെയിൻമെൻ്റിൻ്റെ ആഭിമുഖ്യത്തിൽ വിവിധ ആഘോഷ പരിപാടികളാണു സംഘടിപ്പിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa