ജിദ്ദയിൽ നിന്ന് നിലമ്പൂരിലേക്കൊരു സ്നേഹ സ്പർശം
തൃശൂർ ജില്ലാ സൗഹൃദവേദി ജിദ്ദ ഘടകം നിലമ്പൂരിനടുത്ത വെളുമ്പിയൻപാടം, അമ്പുട്ടാംപൊട്ടി, മുണ്ടേരി, കുനിപ്പാല, മുക്കം, ചുങ്കത്തറ എന്നീ പ്രളയ ബാധിത പ്രദേശങ്ങളിലെ എല്ലാം നഷ്ടപ്പെട്ട വീടുകളിൽ “സഹജീവികൾക്ക് ഒരു സ്നേഹസ്പർശം” എന്ന ബാനറിൽ ഓരോ കുടുംബത്തിലെയും അവശ്യ വസ്തുക്കളുടെ കൃത്യത ഉറപ്പു വരുത്തിയ ശേഷം ആവശ്യമായ വസ്തുക്കൾ അവരുടെ കൈകളിൽ നേരിട്ട് കൈമാറി.
പ്രളയ ബാധിതർക്ക് ഇനിയും കൃത്യമായി സഹായങ്ങൾ എത്തിപ്പെടാത്ത പ്രദേശങ്ങളിലേക് ഒരു സർവേ സംഘത്തെ അയച്ചുകൊണ്ട് കൃത്യമായ ആവശ്യങ്ങൾ മനസിലാക്കി മാത്രമാണ് സൗഹൃദവേദി അവശ്യവസ്തുക്കൾ എത്തിച്ചുകൊടുത്തത്. ഒരു കുടുംബത്തിൻറെ വരുമാന മാർഗ്ഗമായിരുന്ന തയ്യൽ മെഷീൻ നഷ്ടപെട്ട ഒരു സഹോദരിക്ക് തയ്യൽ മെഷീൻ വാങ്ങിച്ചു നൽകി. അതുപോലെ ആ പ്രദേശത്തെ പ്രയാധിക്യത്താൽ ബുദ്ധിമുട്ടുന്നവരും നിത്യരോഗികളും ആയവർക്ക് കട്ടിലുകൾ, കിടക്കകൾ, കസേരകൾ, അവശ്യമായ ശുദ്ധജല സംഭരണികൾ, പാചകത്തിന് ആവശ്യമായ പാത്രങ്ങൾ മുതലായവയാണ് നൽകപ്പെട്ടത്.
ജിദ്ദ കമ്മിറ്റിയിലെ സാധാരണക്കാർ അടങ്ങുന്ന അംഗങ്ങളുടെ സാമ്പത്തിക സഹായം സ്വരൂപിച്ചുകൊണ്ട് കേഴുന്നവരുടെ ഹൃദയമിടിപ്പ് മനസിലാക്കി യഥാർത്ഥ ആവശ്യക്കാരന്റെ കൈകളിൽ എത്തിക്കാൻ കഴിഞ്ഞതിൽ സൗഹൃദവേദിയുടെ ഓരോ അംഗങ്ങളും കൃതാർത്ഥരാണ്.
സൗഹൃദവേദി പി ർ ഒ ശ്രീ. കമാൽ മതിലകം, നിർവാഹക സമിതി അംഗം ശ്രീ. നിസ്സാർ പൂനിലത്തു, ശ്രീ. ഷമീർ, നൗഷാദ് എന്നിവർ സാധനങ്ങൾ സമാഹരിച് എത്തിക്കുന്നതിന് നേതൃത്വം നൽകി. നിലമ്പൂരിനടുത്ത എടക്കര സ്വദേശികളും സാമൂഹ്യ പ്രവർത്തകരുമായ ശ്രീമതി ഫൗസിയ സമീർ എടക്കര, ശ്രീ. ലുക്മാൻ നിലമ്പൂർ, ശ്രീ. വരിക്കോടൻ ഉമ്മർ, ശ്രീ. ഷാജഹാൻ കാങ്കട തുടങ്ങിയവരുടെ നിസ്സീമമായ സഹായവും സഹകരണവും സൗഹൃദവേദിയുടെ ഈ സദ്ഉദ്ധ്യമത്തിനു കരുത്തേകി. അവർക്കുള്ള സൗഹൃദവേദിയുടെ കൃതജ്ഞത അറിയിക്കുന്നു. ധന സമാഹരണത്തിന് ശ്രീ. ഷെരീഫ് അറക്കൽ, ശ്രീ. ഉണ്ണി തെക്കേടത്ത്, ശ്രീ. സമീർ ചെറുതുരുത്തി, ശ്രീ. വേണുഗോപാൽ അന്തിക്കാട്, ശ്രീ. പാപ്പു ജോസ് എന്നിവർ ജിദ്ദയിൽ നേതൃത്വം നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa