Tuesday, November 26, 2024
QatarTop Stories

ഖത്തർ ലോകക്കപ്പ് ഔദ്യോഗിക ചിഹ്നം ഇന്ന് അനാച്ഛാദനം ചെയ്യും; മുംബൈയിലും ലൈവ് സ്‌ട്രീമിംഗ്‌

ഖത്തറില്‍ 2022 ൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക ചിഹ്നം ഇന്ന് ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അനാച്ഛാദനം ചെയ്യും. ലോഗോ തത്സമയം വിവിധ ലോകരാജ്യങ്ങളുടെ പ്രധാന കേന്ദ്രങ്ങളിൽ പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍ മുംബൈയിലെ ബാബുല്‍നാഥ് ജംഗ്ഷനിലാണ് പ്രദര്‍ശനം നടക്കുക.

ഇന്ത്യയുള്‍പ്പെടെയുള്ള 23 രാജ്യങ്ങളില്‍ ഒരേ സമയം പ്രദർശിപ്പിക്കുന്ന ചിഹ്നം ഖത്തര്‍ ആഘോഷപൂര്‍വമാണ് ലോകത്തിന് മുമ്പാകെ അവതരിപ്പിക്കുന്നത്.

ഖത്തര്‍ സമയം രാത്രി 08.22ന് ദോഹ കോര്‍ണീഷിലെ ഖത്തറിലെ കൂറ്റന്‍ ടവറുകള്‍ക്ക് മേല്‍ ലോകകപ്പ് ചിഹ്നം പ്രദര്‍ശിപ്പിക്കും. പുറമെ ആഭ്യന്തര മന്ത്രാലയം, ദോഹ ടവര്‍, കത്താറ ആംഫി തീയറ്റര്‍, ടോര്‍ച്ച് ടവര്‍ ദോഹ, സൂഖ് വാഖിഫ്, ഷെറാട്ടണ്‍ ഹോട്ടല്‍, സുബാറ ഫോര്‍ട്ട്, തുടങ്ങി കെട്ടിടങ്ങളെല്ലാം ഒരേസമയം ചിഹ്നങ്ങളാൽ നിറയും.

2022 ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ ഖത്തര്‍ സുപ്രിംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ് ഡിജിറ്റല്‍ റിലീസിങിന്റെ സംഘാടകർ

കുവൈത്തിൽ കുവൈത്ത് ടവര്‍, ഒമാനിൽ ഒപ്പേര ഹൗസ് എന്നിവിടങ്ങളിലാണ് മിഡിലീസ്റ്റിൽ ഖത്തറിനെ കൂടാതെ പ്രദർശിപ്പിക്കുന്ന മറ്റു രാജ്യങ്ങൾ. കൂടാതെ ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, ബ്രസീല്‍, അര്‍ജന്റീന, തുണീഷ്യ, അള്‍ജീരിയ, മൊറോക്കോ തുടങ്ങി ഇന്ത്യയുള്‍പ്പെടെയുള്ള 23 രാജ്യങ്ങളില്‍ ഒരേ സമയം ചിഹ്നം പ്രദർശിപ്പിക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്