സോഷ്യൽ മീഡിയയിൽ തനിക്കെതിരെ മോശം കമൻ്റിട്ടയാൾക്ക് യൂസുഫലി മാപ്പ് നൽകി; സൗദിയിൽ അറസ്റ്റിലായ യുവാവ് ജയിൽ മോചിതനായി
സോഷ്യൽ മീഡിയയിൽ മോശം കമൻ്റിട്ടതിനു സൗദി പോലീസിൻ്റെ പിടിയിലായ മലയാളി യുവാവ് വ്യവസായ പ്രമുഖൻ എം എ യൂസുഫലി മാപ്പ് നൽകിയതിനാൽ ജയിൽ മോചിതനായി.
തുഷാർ വെള്ളാപ്പള്ളി ചെക്ക് കേസുമായി ബന്ധപ്പെട്ടായിരുന്നു യൂസുഫലിക്കെതിരെ മലയാളി യുവാവ് യൂസുഫലിയുടെ തന്നെ പേജിൽ സഭ്യേതരമായ കമൻ്റിട്ടത്.
സൗദിയിലെ അൽ ഖോബാറിൽ ജോലി ചെയ്യുന്ന മലയാളി യുവാവായിരുന്നു യൂസുഫലിയുടെ ഫേസ് ബുക്ക് പേജിൽ തികച്ചും മോശമായ രീതിയിലുള്ള കമൻ്റിട്ടിരുന്നത്.
കമൻ്റ് ശ്രദ്ധയിൽ പെട്ട ലുലു ഗ്രൂപ്പിൻ്റെ ലീഗൽ ടീം നൽകിയ പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടർന്ന് യുവാവിൻ്റെ തന്നെ ഫേസ് ബുക്കിൽ തനിക്ക് തെറ്റ് പറ്റിപ്പോയെന്നും ഈശ്വരനെ വിചാരിച്ച് മാപ്പ് നൽകണമെന്നും പറഞ്ഞ് യുവാവ് മാപ്പപേക്ഷിച്ചതിനെത്തുടർന്ന് പ്രശ്നത്തിൽ യൂസുഫലി ഇട പെടുകയും യുവാവിനു മാപ്പ് നൽകി പരാതി പിൻവലിക്കുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa