ഏഴ് ഇന്ത്യൻ കപ്പൽ ജീവനക്കാരെ ഇറാൻ മോചിപ്പിച്ചു
വെബ് ഡെസ്ക് : ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപെറോയിലെ ഏഴ് ഇന്ത്യൻ ജീവനക്കാരെ ഇറാൻ മോചിപ്പിച്ചതായി വിവരം ലഭിച്ചതായി കപ്പൽ കമ്പനി സി ഇ ഒ എറിക് ഹാനൽ അറിയിച്ചു.
ഒന്നര മാസം മുമ്പ് ഇറാൻ റവല്യൂഷണറി ഗാർഡുകൾ ഹോർമൂസ് കടലിടുക്കിൽ വെച്ച് ബ്രിട്ടീഷ് എണ്ണക്കപ്പൽ പിടിച്ചെടുക്കുകയായിരുന്നു.
ജൂലായ് 19 നാണ് സമുദ്രാതിർത്തി ലംഘിച്ചു എന്നാരോപിച്ചു ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്തത്. നേരത്തെ ഇറാന്റെ എണ്ണക്കപ്പൽ ബ്രിട്ടണും പിടിച്ചെടുത്തിരുന്നു.
മനുഷ്യത്വപരമായ പരിഗണന നൽകിയാണ് വിട്ടയക്കുന്നതെന്നും ഇവർക്ക് വൈകാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാമെന്നും ഇറാൻ ഔദ്യോഗിക വൃത്തങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കപ്പലിൽ 18 ഇന്ത്യക്കാരടക്കം 23നാവികരാണുള്ളത്.ഇന്ത്യക്കാരിൽ മൂന്ന്പേർ മലയാളികളാണ്. അതേ സമയം മോചിപ്പിക്കപ്പെട്ടവരിൽ മലയാളികൾ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa