മസ്ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിനിത് അഭിമാന നിമിഷം
മസ്ക്കറ്റ് ഇൻ്റർനാഷണൽ എയർപോർട്ടിനിത് അഭിമാന നിമിഷം. ലോകത്തെ ഏറ്റവും മികച്ച 14 ആമത്തെ എയർപോർട്ടിനുള്ള അവാർഡാണു മസ്ക്കറ്റ് എയർപോർട്ടിനു ലഭിച്ചിട്ടുള്ളത്.
മികച്ച സേവനത്തിനുള്ള ബഹുമതിയാണു എയർപോർട്ടിനു ലഭിച്ചിട്ടുള്ളതെന്ന് ഒമാൻ എയർപോർട്ട് മാനേജ്മെൻ്റ് കംബനിയാണു അറിയിച്ചത്.
ലോകത്തെ 371 അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നാണു മസ്ക്കറ്റ് എയർപോർട്ടിനു മികച്ച എയർപോർട്ടിനുള്ള 14 ആമത്തെ സ്ഥാനം ലഭിച്ചിട്ടുള്ളതെന്ന് ശ്രദ്ധേയമാണ് .
2020 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും മികച്ച 20 എയർപോർട്ടുകളിൽ ഒന്നായി ഇടം പിടിക്കുക എന്ന ലക്ഷ്യം തങ്ങൾക്കുണ്ടായിരുന്നതായി എയർപോർട്ട് മാനേജ്‌മെന്റ് കമ്പനി പറഞ്ഞു.
ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന എയർപോർട്ട് സർവീസ് ക്വളിറ്റി അവാർഡ് ദാനച്ചടങ്ങിൽ ആണ് എയർപോർട്ടിന് റാങ്കിംഗ് നൽകിയത്.
5,80,000 സ്‌ക്വയർ മീറ്റർ വിസ്‌തീർണ്ണമുള്ള മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിന് പ്രതി വര്ഷം 2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa