Sunday, November 24, 2024
Top StoriesU A E

യുഎഇയില്‍ സ്വദേശിവല്‍ക്കരണം ത്വരിതഗതിയിലാക്കാൻ സര്‍ക്കാര്‍ തീരുമാനം

ദുബായ്: യുഎഇയില്‍ സ്വദേശിവല്‍ക്കരണം ത്വരിതഗതിയിലാക്കാൻ സര്‍ക്കാര്‍ തീരുമാനം. ദുബായില്‍ രണ്ടാഴ്ചക്കകം സ്വദേശിവൽക്കരണ പദ്ധതി രേഖ തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കിരീടവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് നിര്‍ദേശം നല്‍കി.

സ്വകാര്യ മേഖലയിൽ സ്വദേശികളെ നിര്‍ബന്ധമായും ഉറപ്പുവരുത്തുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയാണ് എമിറേറ്റൈസേഷന്‍.
എമിറേറ്റൈസേഷന്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യുഎഇ മന്ത്രിസഭ പ്രത്യേക സമിതിക്ക് രൂപം നല്‍കി. ഇതുമായി ബന്ധപ്പെട്ട് പൊതു, സ്വകാര്യ മേഖലകളിലെ കമ്പനികളുമായി ബന്ധപ്പെട്ട് നൂറു ദിന കര്‍മ്മ പദ്ധതി പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കാന്‍ സമിതിക്ക് മന്ത്രിസഭ നിര്‍ദേശം നല്‍കി.

ഓരോ എമിറേറ്റുകളിലും നിലവിലുള്ള സ്വദേശിവല്‍ക്കരണത്തിന്റെ പുരോഗതി ഭരണാധികാരികള്‍ നേരിട്ട് വിലയിരുത്തി തുടര്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.

സ്വദേശികള്‍ക്ക് അനുയോജ്യമായ ജോലി കണ്ടെത്തുന്നതിന്റെ ഭാഗമായി ഷാര്‍ജയില്‍ സുല്‍ത്താന്‍ അല്‍ ഖാസിമി എമിറേറ്റൈസേഷന്‍ പ്രൊജക്ട് എന്ന പേരിൽ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സ്വദേശിവല്‍ക്കരണ നപടികള്‍ ആരംഭിച്ചു.

തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം വര്‍ധിപ്പിച്ച് സമ്പദ്‌വ്യവസ്ഥയില്‍ അവരുടെതായ സംഭാവന വര്‍ധിപ്പിക്കുകയും പൗരന്മാരുടെ തൊഴിൽപരമായ ഉന്നമനവുമാണ് എമിറൈറ്റേസേഷന്‍ ലക്ഷ്യം വെക്കുന്നത്.

ഹിജ്‌റ പുതുവര്‍ഷത്തോടനദുബന്ധിച്ച് ജനങ്ങള്‍ക്ക് നല്‍കിയ തുറന്ന കത്തിൽ ദുബായ് ഭരണാധികസാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്ദൂം സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുക എന്നത് ഭരണകൂടത്തിന്റെ പ്രഥമ പരിഗണനയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സോഷ്യൽ മീഡിയ ദുരുപയോഗത്തെ കുറിച്ചുള്ള കത്തിലെ വരികളും രണ്ട് ദിവസം മുൻപ് വിദേശകാര്യ മന്ത്രാലയം പൗരന്മാർക്കും വിദേശികൾക്കും മുന്നറിയിപ്പ് നൽകിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa