Saturday, April 19, 2025
Saudi ArabiaTop Stories

പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ സഊദിയിൽ

റിയാദ്: ഇന്ത്യൻ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ സൗദിയിലെത്തി. ഈ മാസം 12 വരെ നീണ്ടു നിൽക്കുന്ന, മൂന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനങ്ങളുടെ ഭാഗമായിട്ടാണ് അദ്ദേഹം സൗദിയിലെത്തിയത്. സൗദി കൂടാതെ യുഎഇ, ഖത്തർ എന്നീ രാഷ്ട്രങ്ങളാണ് മന്ത്രി സന്ദർശിക്കുന്നത്.

അതാത് രാജ്യങ്ങളിലെ നിക്ഷേപ മേഖലകളിലെ പ്രമുഖരുമായും ഊർജ്ജ, എണ്ണ മന്ത്രിമാരുമായും ഇന്ത്യൻ സംഘം കൂടിക്കാഴ്ച നടത്തും. ബിസിനസ് മേഖലകളിലെ ചർച്ചകൾക്കായി ഇന്ത്യയിലെ പ്രമുഖ ബിസിനസ് മേഖലയിലുള്ളവരും മന്ത്രിയെ അനുഗമിക്കുന്നുണ്ട്.

എണ്ണക്ക് പുറമെ പ്രകൃതി വാതക മേഖലയിലും സ്റ്റീൽ രംഗത്തും ചർച്ചകൾ നടക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് എ എൻ ഐ റിപ്പോർട്ട് ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa