Monday, September 23, 2024
SharjahTop Stories

ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള സ്കൂള്‍ തുറന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ

ഷാര്‍ജ: ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള സ്കൂള്‍ തുറന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ. 60 വിദ്യാര്‍ത്ഥികളുമായി നാളെ മുതല്‍ അധ്യയനം ആരംഭിക്കും. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്തുള്ള വില്ലയിലാണ് അൽ ഇബ്തിസാമ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഭിന്നശേഷിക്കാരായ ആറു മുതൽ‌ 15 വയസു വരെയുള്ള കുട്ടികൾക്കാണു പ്രവേശനം. ഇരുപതോളം അധ്യാപകരുണ്ട്. ഇബ്തിസാമാ എന്നാൽ പുഞ്ചിരി എന്നാണ്. നമുക്കിടയിൽ തന്നെ വളർന്നുവരേണ്ട പ്രസന്നമായ പുഞ്ചിരികളാണവർ.

കണ്ണൂർ സ്വദേശി ജയനാരായണനാണ് പ്രിൻസിപ്പൽ. അമേരിക്കയിലും കേരളത്തിലും ഭിന്നശേഷിക്കാരുടെ സ്കൂളുകൾക്ക് നേതൃത്വം നൽകിയിട്ടുള്ള അധ്യാപകനാണ് അദ്ദേഹം. അധ്യാപകരെല്ലാം മലയാളികളാണ്. 60 കുട്ടികൾക്കാണ് ആദ്യ ഘട്ടത്തിൽ പ്രവേശനം നല്കുന്നത്.

രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണു ക്ലാസ് നടക്കുക. ഫിസിയോ തെറാപ്പി വിഭാഗം വൈകിട്ട് 4.30 വരെ പ്രവർത്തിക്കും.രക്ഷിതാക്കൾക്കും സ്കൂളിൽ പരിശീലനം നൽകും.

ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ഉന്നമനത്തിന് വേണ്ടി വിശാലമായ സൗകര്യമാണ് സ്കൂളില്‍ ഒരുക്കിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍റെ ഏറെ കാലത്തെ പരിശ്രമഫലമായാണ് സ്കൂൾ യാഥാർഥ്യമായത്. വർണാഭമായ ചടങ്ങിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങിനെത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q