Monday, September 23, 2024
OmanTop Stories

ജല, വൈദ്യുതി മേഖലകളിൽ നൂറു ശതമാനം സ്വദേശിവത്കരണവുമായി ഒമാൻ

മസ്കറ്റ്: ജല, വൈദ്യുതി മേഖലകളിൽ സ്വദേശിവത്കരണ തോത് പ്രഖ്യാപിച്ച് മാനവ വിഭവശേഷി വകുപ്പ് മന്ത്രി ഷൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രി . ചില തസ്തികകളിൽ വിദേശികളെ പൂർണമായി ഒഴിവാക്കാൻ ഉത്തരവിൽ പറയുന്നുണ്ട്. മലയാളികളടക്കം നിരവധി വിദേശ തൊഴിലാളികളെ ഇത് നേരിട്ട് ബാധിക്കും.

ജല വകുപ്പ് മാനേജർ തസ്തിക പൂർണമായും സ്വദേശിവത്കരിക്കണം. മുപ്പത് ശതമാനത്തിൽ തുടങ്ങി മൂന്ന് വർഷം കൊണ്ട് പൂർണ്ണമായി ഇത് നടപ്പിലാക്കണം. ജലവകുപ്പിൽ കമ്പനി മാനേജർക്ക് പുറമേ സൂപ്പർവൈസർ, സബ്സ്ക്രൈബർ സർവീസ് സൂപ്പർവൈസർ, ഫീൽഡ് ടീം ലീഡർ വിഭാഗങ്ങളിലും സ്വദേശി തൊഴിലാളികളെ നിയമിക്കണം. എഞ്ചിനീയർ തസ്തികയിൽ അൻപത് ശതമാനം സ്വദേശിവത്കരണം നിർബന്ധമാണ്. അഞ്ച് വർഷംകൊണ്ട് ഇത് 75 ശതമാനമായി ഉയർത്തണം.

വൈദ്യുത വകുപ്പിൽ കരാർ കാലാവധിയുടെ നാലു വർഷത്തിനുള്ളിൽ തൊണ്ണൂറു ശതമാനം സ്വദേശിവത്കരണം നിർബന്ധമാണ്. ഇവിടെ എഞ്ചിനീയർ തസ്തികയിൽ നാല്പത് ശതമാനത്തിലാണ് തുടക്കം. ഇത് നാലു വർഷം കൊണ്ട് 80 ശതമാനമായി ഉയർത്തണം എന്നും ഉത്തരവിൽ പറയുന്നു.


മലയാളികളടക്കം നിരവധി ഇന്ത്യക്കാർ ഈ മേഖലയിൽ ജോലിചെയ്യുന്നുണ്ട്. ഒമാനും സ്വദേശിവത്കരണ പദ്ധതിയുമായി ശക്തമായി തന്നെ മുന്നോട്ട്പോകുമ്പോൾ പ്രവാസികൾക്കത് വൻ തിരിച്ചടിയാവും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q