80 മലയാളികളടക്കം, ശമ്പളമില്ലാതെ കഴിയുന്ന 300 തൊഴിലാളികൾക്ക് പ്രതീക്ഷ നൽകി ഇന്ത്യൻ എംബസ്സി
ദുബായ്: അടിസ്ഥാന സൗകര്യങ്ങളും ശമ്പളവുമില്ലാതെ യുഎഇ യിൽ നരകജീവിതം നയിക്കുന്ന മുന്നൂറു കാറ്ററിംഗ് തൊഴിലാളികൾക്ക് പ്രതീക്ഷയുടെ കിരണങ്ങൾ.
“അൽ വസിത എമിറേറ്റ്സ് കാറ്ററിംഗ് സർവീസ് ആണ് തങ്ങളുടെ തൊഴിലാളികൾക്ക് ഒരുവർഷമായി ശമ്പളം നൽകാത്തത്. ശമ്പളം, വിമാന ടിക്കറ്റ്, വിസ റദ്ദാക്കൽ എന്നിവ അടുത്ത ആഴ്ചയിലോ മറ്റോ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന് ഇന്ത്യൻ എംബസിയിലെ കമ്മ്യൂണിറ്റി അഫയേഴ്സ് ഫസ്റ്റ് സെക്രട്ടറി (കമ്മ്യൂണിറ്റി അഫയേഴ്സ്) പൂജ വെർനേക്കർ പറഞ്ഞു.
200 ഓളം തൊഴിലാളികൾ ഇന്ത്യയിൽ നിന്നും 75 പേർ ബംഗ്ലാദേശിൽ നിന്നും പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ഫിലിപ്പീൻസ്, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്.
ആശ്വാസ വാർത്തയറിഞ്ഞപ്പോൾ അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു. “ഞങ്ങൾ ഇത് കുറച്ചുകാലമായി കേൾക്കുന്നു – കാര്യങ്ങൾ പരിഹരിക്കപ്പെടും. ഭക്ഷണം കഴിക്കാനോ വീട്ടിലേക്ക് അയയ്ക്കാനോ പണമില്ലാതെ ഞങ്ങൾ നേരിടുന്ന മാനസിക സമ്മർദ്ദം വിശദീകരിക്കാനാവില്ല. ഇന്ത്യൻ എംബസി ഇത് സ്ഥിരീകരിച്ചതിനാൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. ഇൻഷാ അല്ലാഹ്, ഇത് ശരിയാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”ഒരു ഏഷ്യൻ തൊഴിലാളി പറഞ്ഞു.
80 മലയാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഒരുവർഷത്തോളമായി ശമ്പളമില്ല. “ഓണം ആയതിനാൽ ഞങ്ങൾ എല്ലാവരും വിഷാദത്തിലായിരുന്നു, ഞങ്ങൾ പണമൊന്നും വീട്ടിലേക്ക് അയച്ചിട്ടില്ല. ഓണ സമയത്തെ ഈ വാർത്ത സന്തോഷം തരുന്നതാണ്. ഒരു വർഷത്തിലേറെയായി ഞങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഞങ്ങൾക്ക് താമസിയാതെ വീട്ടിലേക്ക് പോകാൻ കഴിയും എന്ന പ്രതീക്ഷയിലാണ്. പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ച സന്തോഷത്തിലാണവർ.അതിജീവനത്തിനു സഹായിച്ച അസോസിയേഷനുകളോട് അവർ നന്ദി അറിയിച്ചു.
മുസഫ ആസ്ഥാനമായുള്ള അബുദാബി ആർട്സ് ആൻഡ് മ്യൂസിക് ലവേഴ്‌സ് അസോസിയേഷൻ ഓണസദ്യ ഉണ്ടാക്കുന്നതിനായി തൊഴിലാളികൾക്ക് ഭക്ഷ്യ അവശ്യവസ്തുക്കൾ വിതരണം ചെയ്തു. കൂടാതെ ഈ വെള്ളിയാഴ്ച നടക്കുന്ന ഓണാഘോഷ പരിപാടികളിൽ പ്രത്യേക ക്ഷണിതാക്കളാണവർ.
അസോസിയേഷൻ കൺവീനർമാരായ ആയിഷാ സാക്കിർ ഹുസൈൻ, അജി വാസുദേവൻ എന്നിവരും 25 അംഗങ്ങളും അവശ്യവസ്തുക്കൾ വിതരണം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa