Monday, September 23, 2024
OmanTop Stories

ഒമാനിൽ പ്രവാസികൾക്ക് എങ്ങനെ പൗരത്വത്തിന് അപേക്ഷിക്കാം

മസ്കറ്റ്: 20 വർഷത്തിലേറെയായി ഒമാനിൽ താമസിക്കുന്ന പ്രവാസികൾക്ക് ചില മാനദണ്ഡങ്ങൾ പാലിച്ചാൽ ഒമാനി പൗരത്വം ലഭിക്കും. പൗരത്വം നൽകാനുള്ള തീരുമാനം ആഭ്യന്തര മന്ത്രാലയത്തിനാണ്.

നടപടിക്രമങ്ങൾ പാലിക്കുകയും ആവശ്യമായ രേഖകൾ സമർപ്പിക്കുകയും ചെയ്താൽ ഒമാൻ പൗരത്വം ലഭിക്കുന്നതിൽ തടസ്സമില്ലെന്ന് പ്രമുഖ ഒമാൻ ദിനപത്രം റിപ്പോർട്ട് ചെയ്തു.


തുടർച്ചയായി 20 വർഷക്കാലം ഒമാനിൽ താമസിക്കുന്ന വിദേശികൾക്ക്, അല്ലെങ്കിൽ ഒമാനിയെ വിവാഹം കഴിച്ച് 15 വർഷമായവർക്കും അപേക്ഷിക്കാൻ അർഹതയുണ്ടെന്ന് അൽ ഫഖിഹ് & കമ്പനിയിലെ കോർപ്പറേറ്റ് ഉപദേശക മേധാവി യാസിൻ ചൗധരി പറഞ്ഞു.


ഇതിനായി അഭ്യന്തര മന്ത്രാലയത്തിൽ നിന്നു പ്രത്യേക ഫോമുകൾ ലഭിക്കും. ആവശ്യമായ രേഖകൾ സഹിതം അപേക്ഷകൾ സമർപ്പിക്കാം. റസിഡൻസ് വിസ ഉൾപ്പെടെയുള്ള പാസ്പോർട്ടിന്റെ കോപ്പി, ഒമാനിലേക്കുള്ള ആദ്യ യാത്രയുടെ വിശദാംശങ്ങളടങ്ങിയ രേഖകൾ, ഐഡി കാർഡിന്റെ കോപ്പി എന്നിവയും ആവശ്യമെങ്കിൽ വിവാഹ രജിസ്റ്ററിന്റെ കോപ്പി, ഭാര്യയുടെയും കുട്ടികളുടെയും പസ്പോർട്ടിന്റെ പകർപ്പുകളും ജനന സർട്ടിഫിക്കേറ്റുകളും ആണ് രേഖകൾ.


20 വർഷമോ അതിൽ കൂടുതലോ താമസിക്കുന്ന പ്രവാസികൾക്കുള്ള അപേക്ഷാ ഫീസ് 600 റിയാൽ ആണ്, അതേസമയം ഒമാനി പൗരന്മാരുടെ പങ്കാളികൾ പൗരത്വം അപേക്ഷിക്കാനായി നൽകേണ്ടത് 300 റിയാൽ ആണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q