Sunday, November 24, 2024
Saudi ArabiaTop Stories

ഹൗസ് ഡ്രൈവർമാർക്കും മറ്റു ഗാർഹിക തൊഴിലാളികൾക്കും വാരാന്ത്യ അവധിയും സർവീസ് തുകയും ലഭിക്കുമോ

സൗദിയിലെ വിവിധ മേഖലകളിലുമുള്ള തൊഴിലാളികൾക്ക് സ്ഥാപനങ്ങൾ വാരാന്ത്യ അവധിയും സർവീസ് മണിയും മറ്റു ആനുകൂല്യങ്ങളും നൽകുമ്പോൾ ഗാർഹിക തൊഴിലാളികൾക്ക് ഈ പറയപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുമോ എന്ന സംശയം പല പ്രവാസി സുഹൃത്തുക്കളും ചോദിക്കാറുണ്ട്.

Abha

ആദ്യമായി ഏതെല്ലാം പ്രഫഷനുകളാണ് ഗാർഹിക തൊഴിലാളി എന്ന ഇനത്തിൽ ഉൾപ്പെടുന്നത് എന്ന് പരിശോധിക്കാം. ഹൗസ് ഡ്രൈവർ, തോട്ടക്കാരൻ, വീട്ടു വേലക്കാരിയും വേലക്കാരനും, ഹോം നഴ്സ്, ആയ തുടങ്ങിയവരാണ് ഗാർഹിക തൊഴിലാളി എന്ന കാറ്റഗറിയിൽ പ്രധാനമായും ഉൾപ്പെടുന്നത്.

haql

സൗദി തൊഴിൽ നിയമ പ്രകാരം ഗാർഹിക തൊഴിലാളികൾക്ക് ജോലിയിൽ ആശ്വാസം നൽകുന്ന നിരവധി ആനുകൂല്യങ്ങളാണുള്ളത്.

duba

ദിവസവും 9 മണിക്കൂറിൽ കുറയാത്ത വിശ്രമ സമയം ഒരു ഗാർഹിക തെഴിലാളിക്ക് നൽകി യിരിക്കണമെന്നാണ് നിയമം.

feefa

തൊഴിലുടമയുമായുള്ള കരാറിനനുസൃതമായി ഗാർഹിക തൊഴിലാളിക്ക് ആഴ്ചയിൽ ഒരു ദിവസം വിശ്രമത്തിനുള്ള അവകാശമുണ്ട്.

al wajh

രോഗിയായാൽ വർഷത്തിൽ 30 ദിവസം വരെ ശമ്പളത്തോട് കൂടിയുള്ള ചികിത്സാവധി തെഴിലാളിക്ക് നൽകിയിരിക്കണം. ഇതിനു മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കൽ തെഴിലാളിയുടെ ബാധ്യതയാണ്. സൗദി നിയമപ്രകാരമുള്ള ആരോഗ്യ പരിപാലനം തെഴിലാളിക്ക് ലഭിച്ചിരിക്കണം.

secret lake – Riyadh

രണ്ട് വർഷം പൂർത്തിയാക്കിയ ഗാർഹിക തെഴിലാളിയുടെ കരാർ പുതുക്കുകയാണെങ്കിൽ ഒരു മാസം ശമ്പളത്തോട് കൂടിയുള്ള ലീവ് അനുവദിക്കണം.

wadi lajab, Jizan

ഗാർഹിക തൊഴിലാളി പിരിഞ്ഞ് പോകുമ്പോൾ, നാല് വർഷം തുടർച്ചയായി ഒരു തൊഴിലുടമക്ക് കീഴിൽ ജോലി ചെയ്തയാളാണെങ്കിൽ ഒരു മാസത്തെ ശമ്പളം സർവീസ് മണിയായി നല്കണമെന്നാണ് വ്യവസ്ഥ.

sooda, Aseer

കാരണം കൂടാതെ പിരിച്ച് വിടുകയോ കരാർ അവസാനിക്കുകയോ മതിയായ കാരണം മൂലം തൊഴിലാളി സ്വയം പിരിഞ്ഞു പോരുകയോ ചെയ്‌താൽ തൊഴിലാളിക്കുള്ള ടിക്കറ്റ് സ്പോൺസർ നൽകിയിരിക്കണം. തുടങ്ങി വിവിധ ആനുകൂല്യങ്ങൾ നിയമപ്രകാരം ലഭിക്കാൻ സൗദിയിലെ ഓരോ ഗാർഹിക തൊഴിലാളിക്കും അർഹതയുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്