Sunday, November 24, 2024
Saudi ArabiaTop Stories

വെറും 300 റിയാലിന് സൗദിയിലേക്ക് ഒരു വർഷം കാലാവധിയുള്ള വിസിറ്റിംഗ് വിസ

വിസിറ്റിംഗ് വിസകൾക്കും ഹജ്ജ് ഉംറ വിസകൾക്കുമെല്ലാം ഏകീകൃത വിസ ഫീസ് നടപ്പാക്കുന്ന പദ്ധതിക്ക് സൗദി മന്ത്രി സഭ അംഗികാരം നൽകിയത് സൗദി സാമ്പത്തിക മേഖലയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് വിലയിരുത്തൽ.

വെറും 300 റിയാലിന് ഉംറ, ടുറിസം, ബിസിനസ്, സുഹൃത്-ബന്ധുസന്ദർശനം തുടങ്ങി മറ്റു വിവിധ ലക്ഷ്യങ്ങൾക്കുമായി വിസിറ്റ് വിസ അനുവദിക്കുന്നതിനാണ് പുതിയ തീരുമാനം.

300 റിയാലിന് 3 മാസത്തെ സിംഗിൾ എൻട്രി വിസയും 1 വർഷത്തെ മൾട്ടി എൻട്രി വിസയും ആണ് അനുവദിക്കുന്നത്.

ഹജ്ജ് വിസക്കും 96 മണിക്കൂർ സമയം ഉള്ള ട്രാൻസിറ്റ് വിസക്കുമെല്ലാം 300 റിയാലാണ് ഫീസ്.

2030 ആകുമ്പോഴേക്കും ഒരു വർഷം 3 കോടി തീർഥാടകരെ സൗദിയിൽ എത്തിക്കുക എന്ന ലക്ഷ്യമാണ് അധികൃതർക്കുള്ളത്. ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ ഈ ഉദാര സമീപനങ്ങൾ ഏറെ സഹായകരമാകും എന്ന് തീർച്ചയാണ്.

ആവർത്തിച്ച് ഉംറ ചെയ്യുന്നവർക്ക് ഈടാക്കിയിരുന്ന 2000 റിയാൽ ഫീസ് ഒഴിവാക്കിയ രാജാവിന്റെ നടപടിക്ക് കഴിഞ്ഞ ദിവസം ഹജ്ജ് മന്ത്രി നന്ദി അറിയിച്ചിരുന്നു.

സൗദിയിൽ വിവിധ പ്രഫഷനുകളിൽ ജോലി ചെയ്യുന്ന പ്രവാസി സമൂഹത്തിന് പുതിയ ഉദാര നടപടികൾ വിനിയോഗിക്കാൻ സാധിച്ചാൽ അത് സൗദി വാണിജ്യ മേഖലക്ക് തന്നെ വലിയ ഉണർവ്വാകുമെന്ന് തീർച്ചയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്