സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈയിൽ അഞ്ച് ദിവസത്തെ ആഘോഷ പരിപാടികൾ
89-ആമത് സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെമ്പാടും പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.
ജെബിആറിലെ ബീച്ചിലും പാം ജുമൈറയിലും ആകാശത്ത് വർണങ്ങൾ വിതറി കരിമരുന്ന് പ്രയോഗം നടക്കും. ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ, സെപ്റ്റംബർ 19 മുതൽ 23 വരെ പരമ്പരാഗത സൗദി സംഗീതവും നിറങ്ങളും ചേർന്ന് ഫയർ, ലേസർ, ലൈറ്റുകൾ എന്നിവയുടെ പ്രത്യേക കാഴ്ചകളൊരുക്കും.
സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി പ്രശസ്ത താരങ്ങളുടെ സംഗീത പരിപാടികളും നടക്കുന്നു. സെപ്തംബർ 19,20 തിയ്യതികളിലായാണ് ഇമറാതി ഗായികമാരായ ബൽക്കീസ് ഫാത്തിയും, ഷമ്മ ഹംദാനും സംഗീതത്തിന്റെ മാസ്മരികലോകം തീർക്കുക.
ബുർജ് ഖലീഫയും സൗദി പതാകയിൽ പച്ചയിൽ പൊതിഞ്ഞ് നഗരത്തിലുടനീളമുള്ള ആഘോഷങ്ങളുടെ ഭാഗമാകും. സെപ്റ്റംബർ 23 ദുബായ് ജലധാരയിൽ പ്രത്യേക കാഴ്ചയൊരുക്കും.
ദുബായ് മാളിലെ സന്ദർശകർക്ക് ആധികാരിക സൗദി മ്യൂസിക് ബാൻഡുകൾ അവതരിപ്പിക്കുന്ന പരമ്പരാഗത രാഗങ്ങൾ ആസ്വദിക്കാനാകും.
അതേസമയം സൗദി പൗരന്മാർക്ക് മാളിൽ ആകർഷണീയമായ നിരവധി കിഴിവുകൾ ലഭിക്കും. ഒപ്പം സൗദി ദേശീയ ദിനം ആഘോഷിക്കാൻ ദുബായ് സന്ദർശിക്കുന്നവർക്കായി ദുബായിലെ ഹോട്ടലുകൾ പ്രത്യേക ഡീലുകൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa