Sunday, September 22, 2024
SharjahTop Stories

ബസ് യാത്രികർക്ക് സൗകര്യപ്രദമായി ഷാർജയിൽ കൂടുതൽ ബസ് സ്റ്റോപ്പുകൾ

ഷാർജ: ഷാർജയിൽ ബസ് യാത്രികരുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്ത് കൂടുതൽ ബസ് സ്റ്റോപ്പുകൾ തുറന്നു. ഉമ്മുൽ ഖുവൈനിലേക്കും റാസ് അൽ ഖൈമയിലേക്കും പോകുന്ന ഷാർജ യാത്രികർക്ക് ഇപ്പോൾ അൽ ജുബൈൽ സ്റ്റേഷനിൽ പോകേണ്ടതില്ല. എമിറേറ്റിൽ അതിനായി പുതിയ സ്റ്റോപ്പുകൾ തുറന്നതായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്ആർ‌ടി‌എ) അറിയിച്ചു.

അൽ ബർക്ക് സ്ട്രീറ്റിന്റെ അറ്റത്തുള്ള റോണ സ്ക്വയറിനടുത്തും അൽ റിഫ യിലുമായി രണ്ട് സ്റ്റോപ്പുകളാണ് പുതുതായി ഇന്റർസിറ്റി ബസ് നമ്പർ 115 റൂട്ടിൽ ചേർത്തിട്ടുള്ളത്.

പൊതു ബസ് സംവിധാനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ യാത്രക്കാർക്ക് സമയവും പണവും ലാഭിക്കാൻ ഇവ സഹായിക്കുമെന്ന് ഗതാഗത കാര്യങ്ങളുടെ എസ്ആർ‌ടി‌എ ഡയറക്ടർ അബ്ദുൽ അസീസ് അൽ ജർവാൻ പറഞ്ഞു. യാത്രക്കാർ അധികമുള്ള പ്രധാന ബസ് റൂട്ടാണ് ഇന്റർസിറ്റി ബസ് നമ്പർ 115.

ഷാർജയിലെ ഇന്റർസിറ്റി ബസ് യാത്രക്കാരുടെ എണ്ണത്തിൽ നാല് ശതമാനം വർധനയുണ്ടായതായി സമീപകാല കണക്കുകൾ വ്യക്തമാക്കുന്നു. പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി എസ്‌ആർ‌ടി‌എ നടത്തുന്ന അശ്രാന്ത പരിശ്രമമാണ് ഇതിന് പ്രധാന കാരണമെന്ന് അൽ ജർവാൻ പറഞ്ഞു.

വർഷത്തിലെ ആദ്യ ഏഴു മാസങ്ങളിൽ 4.5 ദശലക്ഷം ആളുകൾ ഷാർജ ഇന്റർസിറ്റി പബ്ലിക് ബസുകൾ ഉപയോഗിച്ചു. ഷാർജയെയും അബുദാബിയെയും ബന്ധിപ്പിക്കുന്ന ബസ് നമ്പർ 117, ഷാർജയെയും അജ്മാനെയും ബന്ധിപ്പിക്കുന്ന ബസ് നമ്പർ 112 എന്നിവയാണ് ഏറ്റവും കൂടുതൽ യാത്രികരുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q