Saturday, November 23, 2024
Riyadh

റഫി കി യാദിൻ; സംഗീത സന്ധ്യ അവിസ്മരണീയമാക്കി

റിയാദ്: മുഹമ്മദ്‌ റഫിയുടെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങൾ മാത്രം കോർത്തിണക്കി സരിഗമ-റിയാദ് അവതരിപ്പിച്ച റഫി കി യാദിൻ- 2019 അവതരണ മികവുകൊണ്ടും, ആവർത്തന വിരസത വരാത്ത മികച്ച ഗാനങ്ങളുടെ സാന്നിദ്ധ്യത്താലും പ്രേക്ഷകർക്ക് നവ്യ അനുഭൂതി നവ്യ അനുഭൂതി സമ്മാനിച്ചു.

ഒരുപാട് നാളുകൾക്ക് ശേഷം റിയാദിലെ പ്രേക്ഷകർക്ക് ലഭിച്ച മികവുറ്റ കലാവിരുന്നായിമാറി റഫി കി യാദിൻ. അലക്സ്‌ മാത്യൂസ്, നാദിർഖാൻ, കബീർ തലശ്ശേരി, തുടങ്ങി പ്രശസ്ത ഗായകർ നേതൃത്വം നൽകിയ ഗാനനിശയിൽ ഷിഹാദ് കൊച്ചിൻ, അൽത്താഫ് കോഴിക്കോട്, അബ്ദുൽ മുത്തലിബ്, കബീർ എടപ്പാൾ, അഷ്‌റഫ് വാഴക്കാട്, നിസാർ കൊച്ചിൻ, ഷാജഹാൻ തീരുർ, ഗായത്രി മിശ്ര(ഉത്തർ പ്രദേശ്), ഹിബ അബ്ദുൽ സലാം (പതിനാലാം രാവ് ഫെയിം) അസ്ന സഫർ, ആയിഷ മനാഫ്, ഹസ്ന അബ്ദുൽ സലാം, തസ്‌നിം റിയാസ്, ഫിജ്‌നാ കബീർ, ബേബി അനുഷ ഒമർ,തുടങ്ങിയ വരുടെ ഗാനങ്ങളും അവിസ്മരണീയമായി.

പ്രോഗ്രാമിനോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം സത്യം ഓൺലൈൻ ചീഫ് ബ്യുറോ ജയൻ കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. സരിഗമയുടെ ഓർക്കസ്ട്ര വിംഗ് ലോഞ്ചിങ് ലോഗോ സന്തോഷ്‌ തോമസിന് ശിഹാബ് കൊട്ടുകാട് കൈമാറി.

ഷംനാദ് കരുനാഗപ്പള്ളി, അഹമ്മദ്‌, സലീം ആർത്തിയിൽ, ഒമർ ഷെരീഫ്, കബീർ കാലിക്കറ്റ്‌, മനാഫ് കീരിനാട്‌, അഭി ജോയ്‌ എന്നിവർ ആശംസകൾ നേർന്ന യോഗത്തിൽ നാസർ വണ്ടൂർ അധ്യക്ഷനായിരുന്നു.


ഷിഹാദ് കൊച്ചിൻ, അബ്ദുൽ അസീസ് കടലുണ്ടി എന്നിവർ ഇവന്റ് കൺട്രോളർ മാരും, അൽത്താഫ് കോഴിക്കോട്, സജാദ് പള്ളം, എന്നിവർ കോർഡിനേറ്റർ മാരുമായിരുന്നു.ഷമീർ വളാഞ്ചേരി, മശി മാധവൻ, ജോസഫ് ജോർജ്, ജോജി കൊല്ലം, റിയാസ് ആലപ്പുഴ എന്നിവർ പരിപാടി നിയന്ത്രിച്ചു. ആമിന അവതാരികയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa