Sunday, September 22, 2024
Saudi ArabiaTop Stories

ടൂറിസം രംഗത്ത് വൻ കുതിപ്പിനൊരുങ്ങി സൗദി അറേബ്യ

സെന്റ് പീറ്റേഴ്‌സ്ബർഗ്: ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികൾക്കായി സൗദി അറേബ്യ വാതിൽ തുറക്കും. സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് (എസ്‌സി‌ടി‌എച്ച്) ഡയറക്ടർ ബോർഡ് ചെയർമാൻ അഹമ്മദ് അൽ ഖതിബ് ആണ് ഇക്കാര്യം അറിയിച്ചത്.

യുനൈറ്റഡ് വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ (യുഎൻ‌ഡബ്ല്യുടിഒ) 23-ാമത് സെഷനിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളിയാഴ്ച സമാപിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്ന സൗദി പ്രതിനിധി സംഘത്തിന് നേതൃത്വം നൽകുന്നത് അദ്ദേഹമാണ്.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഡ്രീം പ്രൊജക്റ്റ്നെ യുഎൻഡബ്ല്യുടിഒ സെക്രട്ടറി ജനറൽ സൂറബ് പോളോലികാഷ്‌വിലി പ്രശംസിച്ചു.
2020 ൽ രാജ്യം സന്ദർശിക്കാൻ കിംഗ്ഡം എക്സിക്യൂട്ടീവ് കൗൺസിലിനെ ക്ഷണിച്ചു. നിരവധി പദ്ധതികളിൽ രാജ്യവും ഓർഗനൈസേഷനും തമ്മിലുള്ള സഹകരണത്തിന് 1.7 മില്യൻ ഡോളർ ധനസഹായം രാജ്യം ഇതുവരെ നൽകി.

ടൂറിസം സ്ഥിതിവിവരക്കണക്ക് സമിതിയിൽ രാജ്യത്തിന്റെ അംഗത്വം പുതുക്കുന്നതിനൊപ്പം സൗദി അറേബ്യയെ മിഡിൽ ഈസ്റ്റ് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് തുടർച്ചയായി മൂന്നാം തവണയും യുഎൻ‌ഡബ്ല്യുടിഒ നാമനിർദ്ദേശം ചെയ്തു. എക്സിക്യൂട്ടീവ് കൗൺസിൽ അംഗത്വത്തിനുള്ള അപേക്ഷകൾ അവലോകനം ചെയ്യുന്നതിനുള്ള സമിതിയിലും രാജ്യം സ്ഥാനം കണ്ടെത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q