സൗദിയിൽ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ പിഴ ഈടാക്കാത്ത സന്ദർഭം അറിയാം
സൗദിയിൽ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ ട്രാഫിക് പോലീസ് പിഴ ഈടാക്കുമെന്ന് എല്ലാവർക്കും അറിയാം.
എന്നാൽ ഈ നിയമം പാലിക്കേണ്ട ആവശ്യകത ഇല്ലാത്ത അവസരവും സൗദിയിൽ ഉണ്ട് എന്ന് അറിഞ്ഞിരിക്കേണ്ടതാണ്.
സൗദി മുറൂറിന്റെ ട്വിറ്ററിൽ ഒരാളുടെ ചോദ്യത്തിന് മറുപടിയായാണ് ഈ പ്രത്യേക ആനുകുല്യത്തെക്കുറിച്ച് മുറൂർ വിശദികരണം നൽകിയിട്ടുള്ളത്.
1985 ന് ശേഷമുള്ള വാഹനങ്ങൾക്ക് മാത്രമേ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നതിനുള്ള പിഴ ബാധകമാകുകയുള്ളൂ എന്നാണ് മുറൂർ വിശദികരിച്ചത്
സൗദിയിൽ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നതിനുള്ള പിഴ 150 റിയാൽ മുതൽ 300 റിയാൽ വരെയുണ്ട്.
സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നവരെയും മൈബൈൽ ഫോൺ ഉപയോഗിക്കുന്നവരെയും പിടി കൂടാൻ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
അതേ സമയം തെറ്റായ രീതിയിൽ പിഴ രേഖപ്പെടുത്തിയെന്ന് ഉറപ്പുണ്ടെങ്കിൽ അബഷിർ വഴി പരാതി നൽകാനും ഇപ്പോൾ സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa