Sunday, September 22, 2024
KuwaitTop Stories

പൊതുസ്ഥലങ്ങളിൽ പൈജാമ ധരിക്കുന്നവർക്ക് പിഴ

കുവൈത്ത് സിറ്റി: കുവൈറ്റിന്റെ മൂല്യങ്ങളും സംസ്കാരം, ആചാരങ്ങൾ, പാരമ്പര്യം എന്നിവയെ സംബന്ധിച്ചതും, പൊതു സ്ഥലങ്ങളിലെ വസ്ത്ര മര്യാദകളും അടക്കം പൗരന്മാരും പ്രവാസികളും ശ്രദ്ധിക്കേണ്ട ബിൽ പാർലമെന്റിൽ സമർപ്പിച്ചതായി കുവൈറ്റ് ദിനപത്രം അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.

ധാർമിക മൂല്യങ്ങൾക്ക് നിരക്കാത്ത ചിത്രങ്ങളോ സന്ദേശങ്ങളോ ഉള്ള വസ്ത്രങ്ങൾ ധരിക്കുക, ബന്ധപ്പെട്ട അധികാരികളുടെയോ ഉടമസ്ഥരുടെയോ അനുമതിയില്ലാതെ ചുമരുകളിൽ എഴുതുക, പൊതുസ്ഥലങ്ങളിൽ ഉയർന്ന ശബ്ദത്തിലുള്ള സംഗീതം, വംശീയാധിക്ഷേപം, കുട്ടികളെയോ സ്ത്രീകളെയോ ചൂഷണം ചെയ്യുക, മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കുക എന്നിവയും ബില്ലിന്റെ പരിധിയിൽ വരുന്നതാണ്.

ഇതനുസരിച്ച് നിയമം ലംഘിക്കുന്നവർക്ക് ആയിരം ദിനാർ വരെ പിഴ ലഭിക്കാം. കുറഞ്ഞ പിഴ അഞ്ഞൂറ് ദിനാർ ആണ്. ആവർത്തിച്ചാൽ ഇരട്ടിയാക്കാനും നിയമം നിർദ്ദേശിക്കുന്നു. നൈറ്റ് ഡ്രസ്സ് പോലുള്ള വസ്ത്രങ്ങൾ ധരിച്ച് പുറത്തിറങ്ങുന്നവർക്കും പിഴ ചുമത്തും.

ക്യു നിൽക്കേണ്ട സേവനങ്ങളിൽ മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കുക പോലുള്ള താരതമ്യേന ചെറിയ കാര്യങ്ങൾ പോലും ഇതിന്റെ പരിധിയിൽ വരും. മറ്റുള്ളവരെ പരിഹസിക്കാനെന്ന ഉദ്ദേശത്തിൽ ഫോട്ടോ എടുക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും.

പാർലമെന്റിന്റെ നിയമ-നിയമനിർമാണ സമിതിയുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ ബിൽ പാർലമെന്റ് പരിഗണിക്കൂ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q