Sunday, September 22, 2024
Abu DhabiTop Stories

400 ദിർഹം പിഴ ലഭിക്കാവുന്ന കുറ്റം; വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്

അബുദാബി: ഫാസ്റ്റ് ട്രാക്കിൽ വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി പുറത്ത്‌വിട്ട വീഡിയോയിലാണ് ഡ്രൈവര്മാർക്കുള്ള മുന്നറിയിപ്പുള്ളത്.

അബുദാബി പോലീസിന്റെ ട്രാഫിക് ആന്റ് പട്രോളിംഗ് വകുപ്പാണ് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. അപകടങ്ങൾ കുറക്കുന്നതിന്റെ ഭാഗമായുള്ള ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായിട്ടാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

വേഗതയിൽ വാഹനം ഓടിക്കുന്നവർ ശരിയായ പാതകൾ ഉപയോഗിക്കണം, കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുന്നവർ അവർക്കനുവദിച്ച പാതകളിൽ നിന്നു മാറുമ്പോൾ അപകടമുണ്ടാകുന്നുവെന്ന് വീഡിയോ തെളിവുകൾ സഹിതം ആണ് ട്രാഫിക് വിഭാഗം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വേഗതയേറിയ പാതയിൽ വേഗത കുറഞ്ഞ വാഹനം ഓടിക്കുന്നതും, വലതുവശത്ത് നിന്ന് അത്തരം വാഹനങ്ങളെ മറികടക്കുന്നതും അപകടകരമാണെന്നും ഗുരുതരമായ ട്രാഫിക് അപകടങ്ങൾക്ക് കാരണമാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

ഇത്തരം നിയമലംഘകർക്ക് 400 ദിർഹം പിഴ ഈടാക്കുമെന്നും പോലീസ് പറഞ്ഞു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q