സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപ്രതികളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു.
റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപ്രതികളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. ബി.എസ്.സി, എംഎസ്.സി, പിഎച്ച്ഡി യോഗ്യതയുള്ള നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേനയാണ് തെരഞ്ഞെടുക്കുന്നത്.
എമർജൻസി ഡിപ്പാർട്ട്മെന്റ്, മെഡിക്കൽ & സർജിക്കൽ കെയർ-ഡിപ്പാർട്ട്മെന്റ്, കാർഡിയാക് ക്രിട്ടിക്കൽ കെയർ (മുതിർന്നവർ, കുട്ടികൾ), സർജറി ഡിപ്പാർട്ട്മെന്റ് (പുരുഷൻ, വനിത) എന്നീ വിഭാഗങ്ങളിലാണ് നഴ്സുമാരുടെ ഒഴിവുകൾ നിലവിലുള്ളത്.
2019 ഒക്ടോബർ 15 മുതൽ 20 വരെ ന്യൂഡൽഹിയിൽ ആണ് അഭിമുഖം. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ, ആധാർ, വെളുത്ത ബാക്ക്ഗ്രൗണ്ടിൽ ഫുൾ സൈസ് ഫോട്ടോ, പാസ്പോർട്ട് കോപ്പി എന്നിവ ഒക്ടോബർ 10-ന് മുമ്പായി saudimoh.norka@gmail.com എന്ന മെയിൽ അഡ്രസിൽ സമർപ്പിക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ നോർക്ക വെബ്‌സൈറ്റായ www.norkaroots.org ലും ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 1802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോൾ)ലഭിക്കും. കൂടാതെ 0471-2770577, 2770544 എന്ന നമ്പറിലും വിളിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa